Published: May 25, 2026 07:03 PM IST
1 minute Read
മഡ്രിഡ്∙ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പിനു വേണ്ടി 26 അംഗ ടീമിനെയാണ് ഹെഡ് കോച്ച് ലുയി ഡെ ലാ ഫ്യുന്റെ പ്രഖ്യാപിച്ചിരിക്കുന്നത്. 2024ലെ യൂറോകപ്പ് ചാംപ്യൻമാരായ സ്പാനിഷ് ടീമിൽ റയൽ മഡ്രിഡ് നിരയിലെ ഒരു താരത്തിനും ഇടം ലഭിച്ചില്ല. റയൽ താരങ്ങളില്ലാതെ ആദ്യമായാണ് സ്പെയിൻ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. ബാർസിലോനയുടെ യുവ സ്ട്രൈക്കർ ലമിൻ യമാല്‍ ടീമിലുണ്ടെങ്കിലും, പരുക്കുള്ള താരത്തിന് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ നഷ്ടമാകും.
ബാർസിലോനയുടെ എട്ടു താരങ്ങൾ ടീമിലുണ്ട്. ലോകകപ്പിനു മുൻപ് ഇറാഖ്, പെറു ടീമുകൾക്കെതിരെ സ്പെയിൻ സന്നാഹ മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 14ന് കേപ് വെർദെയ്ക്കെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എച്ചിൽ യുറഗ്വായ്, സൗദി അറേബ്യ എന്നീ ടീമുകൾക്കെതിരെയും സ്പെയിന് മത്സരങ്ങളുണ്ട്.
ലോകകപ്പിനുള്ള സ്പാനിഷ് ടീം
ഗോൾ കീപ്പർമാർ– ഉനായ് സിമോൺ (അത്‍ലറ്റിക്), ഡേവിഡ് രായ (ആർസനൽ), ജൊവാൻ ഗാർഷ്യ (ബാർസിലോന)
ഡിഫൻഡർമാർ– മാർക് കുകുറെല( ചെൽസീ), അലെജാൻഡ്രോ ഗ്രിമാൾഡോ (ബയർ ലെവൻകുസൻ), പൗ കുബാർസി (ബാർസിലോന), അയ്മെറിക് ലപോർട്ടെ(അത്‍ലറ്റിക്), മാർക് പുബിൽ(അത്‍ലറ്റികോ മഡ്രിഡ്), എറിക് ഗാർഷ്യ(ബാർസിലോന), മാർകോസ് ലോറെന്റെ(അത്‍ലറ്റികോ മഡ്രിഡ്), പെദ്രോ പോറോ(ടോട്ടനം).
മിഡ്ഫീൽഡർമാർ– പെദ്രി(ബാർസിലോന), ഫാബിയൻ റൂയിസ്(പിഎസ്ജി), മാർടിൻ സുബിമെൻഡി(ആര്‍സനൽ), പാബ്ലോ ഗവി(ബാർസിലോന), റോഡ്രിഗോ ഹെർണാണ്ടസ്(മാഞ്ചസ്റ്റർ സിറ്റി), അലക്സ് ബെന(അത്‍ലറ്റികോ മഡ്രിഡ്), മികേൽ മെറീനോ(ആര്‍സനൽ), മികേൽ ഒയർസബാൽ(റയൽ സോസിദാദ്)
ഫോർവേഡ്– ഡാനി ഒൽമോ(ബാർസിലോന), നിക്കോ വില്യംസ്(അത്‌ലറ്റിക് ക്ലബ്ബ്), യെറമി പിനോ(ക്രിസ്റ്റൽ പാലസ്), ഫെറാൻ ടോറസ്(ബാർസിലോന), ബോർജ ഇഗ്ലെസ്യാസ്(സെൽറ്റ വിഗോ), വിക്ടർ മുനോസ്(ഒസാസുന), ലമിൻ യമാൽ(ബാർസിലോന).
English Summary:







English (US) ·