10 July 2025, 11:25 AM IST

Photo: Gettyimages
ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഓഹരി, ഡെറ്റ്, കമ്മോഡിറ്റി എന്നിവയില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലയളവില്‍ മികച്ച മൂലധനേട്ടമുണ്ടാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.
പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) ജൂലായ് 11 ആരംഭിച്ച് 25ന് അവസാനിക്കും. വിപണിയിലെ സാധ്യതകള്‍ക്കനുസരിച്ച് ഓഹരിയിലും കടപ്പത്രത്തിലും സ്വര്‍ണത്തിലും പോര്‍ട്ട്‌ഫോളിയോ ക്രമീകരിച്ചാണ് ഫണ്ട് മുന്നോട്ടുപോകുക.
വന്‍കിട ഓഹരികള്‍ മുതല്‍ ചെറുകിട ഓഹരികള്‍ വരെ നിക്ഷേപത്തിന് പരിഗണിക്കും. കടപ്പത്രങ്ങള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയ കമ്മോഡിറ്റികള്‍ എന്നിവയും നിക്ഷേപത്തിന്റെ ഭാഗമാകും.
ചുരുങ്ങിയ എന്‍എഫ്ഒ തുക 5,000 രൂപയാണ്. 500 രൂപ മുതല്‍ എസ്‌ഐപി ക്രമീകരിക്കാം. ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 10 ശതമാനം തുകവരെ എക്‌സിറ്റ് ലോഡ് ഇല്ലാതെ പിന്‍വലിക്കാം.
Content Highlights: Franklin Templeton Launches Multi-Asset Allocation Fund.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·