മുംബൈ: ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാങ്കിംഗ് & പിഎസ് യു ഡെറ്റ് ഫണ്ട് 11 വര്‍ഷം പിന്നിടുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എയുഎം)യാകട്ടെ 500 കോടിയിലെത്തുകയും ചെയ്തു.
ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ (പിഎസ് യു), മുനിസിപ്പല്‍ ബോഡികള്‍ എന്നിവ പുറത്തിറക്കുന്ന ഉയര്‍ന്ന നിലവാരമുള്ള കടപ്പത്രങ്ങളിലാണ് ഫണ്ട് 80 ശതമാനവും നിക്ഷേപം നടത്തുന്നത്.
കുറഞ്ഞ ക്രെഡിറ്റ് റിസ്‌കോടെ മികച്ച വരുമാനം നല്‍കാനാന്‍ ഇതിലൂടെ ഫണ്ടിന് കഴിയുന്നു. പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് പലിശ നിരക്കിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിനാണ് ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഒന്ന്, മൂന്ന് വര്‍ഷ കാലയളവുകളില്‍ ബെഞ്ച്മാര്‍ക്കിനേക്കാള്‍ റിട്ടേണ്‍ നല്‍കാന്‍ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. 2014ല്‍ ഫണ്ടിന്റെ തുടക്കത്തില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം 21,942 രൂപയിലെത്തുമായിരുന്നു. തുടക്കം മുതല്‍ പ്രതിമാസം 10,000 രൂപയുടെ എസ്ഐപിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂല്യം 19.58 ലക്ഷം രൂപയുമാകുമായിരുന്നു.
ചാന്ദ്നി ഗുപ്തയും അനുജ് ടാഗ്റയുമാണ് ഫണ്ട് മാനേജര്‍മാര്‍. പലിശ നിരക്കിലെ ചാഞ്ചാട്ടം കുറച്ചും ക്രെഡിറ്റ് അപകടസാധ്യത താഴ്ത്തിയും സ്ഥിരത ആഗ്രഹിക്കുന്ന വ്യക്തിഗത നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഫണ്ട്.
ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയുടെ 57.16% പൊതുമേഖല കമ്പനികളുടെ കടപ്പത്രങ്ങളിലും 16.20% സര്‍ക്കാര്‍ സെക്യൂരിറ്റികളിലുമാണ് നിക്ഷേപം. ഒരു വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഈ ഫണ്ട് അനുയോജ്യമാണ്.
Content Highlights: Franklin India Banking & PSU Debt Fund Celebrates 11 Years: A Decade of Stable Returns
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·