20 May 2025, 01:34 PM IST
കടപ്പത്രം, ഓഹരി, സ്വര്‍ണ്ണം എന്നീ വ്യത്യസ്ത ആസ്തികളിലെ വൈവിധ്യവത്കരണം വാഗ്ദാനം ചെയ്യുന്നു.
.jpg?%24p=1cfa690&f=16x10&w=852&q=0.8)
Photo:Gettyimages
മുംബൈ: ബറോഡ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്‌മെന്റ് ഇന്ത്യ മള്‍ട്ടി അസറ്റ് ആക്റ്റീവ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു. ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്കും പരിചയസമ്പന്നരായ നിക്ഷേപകര്‍ക്കും വേണ്ടി തന്ത്രപരമായി വൈവിധ്യവല്‍ക്കരിച്ച നിക്ഷേപ പദ്ധതിയാണെന്ന് എഎംസി അവകാശപ്പെട്ടു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2025 മെയ് 15-ന് ആരംഭിച്ച് 2025 മെയ് 26-ന് അവസാനിക്കും.
മൂന്ന് അസറ്റ് ക്ലാസ്സുകളിലാണ് ഈ ഫണ്ട് ഓഫ് ഫണ്ട്‌സ് നിക്ഷേപം ക്രമീകരിക്കുന്നത്: കടപ്പത്ര അധിഷ്ഠിത സ്‌കീമുകളിലും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും കുറഞ്ഞത് 55 ശതമാനം നിക്ഷേപം നടത്തും. ബറോഡ ബിഎന്‍പി പാരിബാസ് ഷോട്ട് ഡ്യൂറേഷന്‍ ഫണ്ടിലും നിക്ഷേപം ക്രമീകരിക്കും.
ഓഹരി അധിഷ്ഠിത സ്‌കീമുകളുടെ യൂണിറ്റുകളില്‍ കുറഞ്ഞത് 15 ശതമാനവും പരമാവധി 25 ശതമാനവുമായിരിക്കും നിക്ഷേപം. ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ക്യാപ് ഫണ്ടിലും നിക്ഷേപിക്കും.
ബറോഡ ബിഎന്‍പി പാരിബാസിന്റെ ഗോള്‍ഡ് ഇടിഎഫുകളില്‍ കുറഞ്ഞത് 15 ശതമാനവും പരമാവധി 25 ശതമാനവും നിക്ഷേപം നടത്തുമെന്നും എഎംസി അറിയിച്ചു.
പ്രശാന്ത് പിംപിളും പ്രതീഷ് കൃഷ്ണനുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
Content Highlights: Baroda BNP Paribas Launches Multi-Asset Active Fund of Funds: A Diversified Investment Strategy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·