ബറോഡ ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു

8 months ago 8

12 May 2025, 11:43 AM IST

investment

Photo:Gettyimages

മുംബൈ: ബറോഡ ബിഎന്‍പി പാരിബസ് അസറ്റ് മാനേജ്‌മെന്റ് ബറോഡ ബിഎന്‍പി പാരിബസ് ഇന്‍കം പ്ലസ് ആര്‍ബിട്രേജ് ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട് (എഫ്ഒഎഫ്) അവതരിപ്പിച്ചു. മൂലധന വളര്‍ച്ചയും സ്ഥിര വരുമാനവും ലക്ഷ്യമിടുന്ന യാഥാസ്ഥിതിക നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പദ്ധതി. പരമ്പരാഗത ഡെറ്റ് ഉപകരണങ്ങളെക്കാളും ഡെറ്റ് ഫണ്ടുകളെക്കാളും ഉയര്‍ന്ന (നികുതിക്ക് ശേഷമുള്ള) വരുമാനം നേടാന്‍ ഇത് ലക്ഷ്യമിടുന്നു.

എന്‍എഫ്ഒ മെയ് 21-ന് അവസാനിക്കും. ബറോഡ ബിഎന്‍പി പാരിബസ് മ്യൂച്വല്‍ ഫണ്ടിന്റെ ഡെറ്റ് ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ യൂണിറ്റുകളില്‍ 50-65 ശതമാനവും ബറോഡ ബിഎന്‍പി പാരിബസ് മ്യൂച്വല്‍ ഫണ്ടിന്റെ ആര്‍ബിട്രേജ് സ്‌കീമിന്റെ യൂണിറ്റുകളില്‍ 30-50 ശതാമനവും മണി മാര്‍ക്കറ്റ് ഉപകരണങ്ങളില്‍ 0-5ശതമാനവും നിക്ഷേപം ക്രമീകരിക്കും.

21 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള പ്രശാന്ത് പിംപിളും നീരജ് സക്‌സേനയും ചേര്‍ന്നായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുക. റിസ്‌ക് കുറഞ്ഞ മ്യൂച്വല്‍ ഫണ്ടുകള്‍, നികുതിയിളവുള്ള വരുമാനം, സ്ഥിരവരുമാനം എന്നിവ തേടുന്ന നിക്ഷേപകര്‍ക്ക് ഈ പദ്ധതി അനുയോജ്യമാണ്.

Content Highlights: Baroda BNP Paribas Launches Income Plus Arbitrage Active Fund of Funds

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article