മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജ്‌മെന്റ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ഫണ്ട് (എന്‍എഫ്ഒ)പുറത്തിറക്കി. ജൂണ്‍ 23വരെ ന്യൂ ഫണ്ട് ഓഫറില്‍ നിക്ഷേപിക്കാം. ആരോഗ്യ സംരക്ഷണം (ഹെല്‍ത്ത്‌കെയര്‍), ക്ഷേമം (വെല്‍നസ്) മേഖലകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
ആരോഗ്യ സംരക്ഷണം, വെല്‍നസ് മേഖലകളിലെ വളര്‍ച്ചാ സാധ്യത പ്രയോജനപ്പെടുത്താനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വികസിത വിപണികളെ അപേക്ഷിച്ച് നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ ആരോഗ്യ സംരക്ഷണ ചെലവ് വളരെ കുറവാണെങ്കിലും, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ശേഷി, അവബോധം, ദീര്‍ഘായുസ്സ്, വിട്ടുമാറാത്ത രോഗങ്ങളുടെ വര്‍ധന എന്നിവമൂലം ഇത് ക്രമാതീതമായി വളരുമെന്നാണ് അനുമാനം.
ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിശീര്‍ഷ ചെലവിലെ കുറഞ്ഞ അടിസ്ഥാന നില കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്ന ഈ മേഖലയെ ഒരു ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുന്ന അവസരമായാണ് കാണുന്നതെന്ന് ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറഞ്ഞു.
ഫാര്‍മ, ഡയഗ്‌നോസ്റ്റിക്‌സ്, മെഡ്‌ടെക്, ആശുപത്രികള്‍, ഇന്‍ഷുറന്‍സ്, ആരോഗ്യ സംരക്ഷണ ഗവേഷണം എന്നിവയിലുടനീളമുള്ള കമ്പനികളിലാണ് നിക്ഷേപിക്കാന്‍ അവസരം ലഭിക്കുക. മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവ് ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് ഈ തീമാറ്റിക് ഫണ്ട് പരിഗണിക്കാം.
Content Highlights: Baroda BNP Paribas Launches Healthcare & Wellness Fund
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·