ബറോഡ ബിഎന്‍പി ബാരിബാസ് ബിസിനസ് കോണ്‍ഗ്ലോമറേറ്റ്‌സ് ഫണ്ട് അവതരിപ്പിച്ചു

4 months ago 6

02 September 2025, 02:11 PM IST

INVESTMENT PORTFOLIO new

Image: Gettyimages

രാജ്യത്തെ പ്രമുഖ കുടുംബ ബിസിനസുകളുടെ ഭാഗമാകാന്‍ താത്പര്യമുണ്ട? മികച്ചരീതിയില്‍ നിക്ഷേപം വൈവിധ്യവത്കരിക്കാനും വന്‍കിട ബിസിനസുകളുടെ ഭാഗമാകാനും ബിസിനസ് കോണ്‍ഗ്ലോമറേറ്റ്‌സ് ഫണ്ടിലൂടെ കഴിയും. ബറോഡ ബിഎന്‍പി പാരിബാസ് ഈ വിഭാഗത്തില്‍ പുതിയ ഫണ്ട് അവതരിപ്പിച്ചു.

ഉപ്പ് മുതല്‍ ഉരുക്ക് വരെ എല്ലാ പ്രധാന മേഖലകളിലും നിക്ഷേപമുറപ്പാക്കാന്‍ സഹായിക്കുന്ന ഫണ്ടിന്റെ എന്‍എഫ്ഒ സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച് സെപ്റ്റംബര്‍ 15ന് അവസാനിക്കും. 1,000 രൂപയാണ് മിനിമം നിക്ഷേപതുക. 500 രൂപ വീതം എസ്‌ഐപിയായി നിക്ഷേപം നടത്താം.

തലമുറകളായി നിലനില്‍ക്കുന്ന രാജ്യത്തെ വന്‍കിട കുടുംബ ബിസിനസുകളില്‍ പങ്കാളികളാകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. വൈവിധ്യവത്കരണം, കരുത്തുറ്റ ബ്രാന്‍ഡ് മൂല്യം, ഉപഭോക്തൃ വിശ്വാസം എന്നിവയുടെ പ്രയോജനം ലഭിക്കാന്‍ നിക്ഷേപത്തിലൂടെ അവസരം ലഭിക്കുമെന്ന് ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജുമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫീസറായ സഞ്ജയ് ചൗള പറഞ്ഞു.

ബിഎസ്ഇ സെലക്ട് ബിസിനസ് ഗ്രൂപ്പ് സൂചിക അടിസ്ഥാനമാക്കിയായിരിക്കും പണ്ട് പ്രവര്‍ത്തിക്കുക. കുറഞ്ഞത് നാല് ഗ്രൂപ്പ് കമ്പനികളിലെങ്കിലും നിക്ഷേപം നടത്തും. ഒരു ഗ്രൂപ്പിലെ മൊത്തം നിക്ഷേപം 25 ശതമാനത്തില്‍ കൂടുകയില്ല. സീനിയര്‍ ഫണ്ട് മാനേജര്‍ ജിതേന്ദ്ര ശ്രീറാം, ഫണ്ട് മാനേജറും റസര്‍ച്ച് അനലിസ്റ്റുമായ കുശാന്ത് അറോറയും ചേര്‍ന്നാണ് ഫണ്ട് കൈകാര്യം ചെയ്യുക.

Content Highlights: Diversify Your Portfolio: Baroda BNP Paribas Introduces Business Conglomerates Fund.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article