ബഹുനില അപാർട്മെന്റിലെ സുരക്ഷ; ഒരു സമ്പൂർണ കൈപുസ്തകം പ്രകാശനം ചെയ്തു

9 months ago 10

24 March 2025, 09:47 PM IST

asset homes publication  release

asset homes publication release

കൊച്ചി : അസറ്റ് ഹോംസും മാതൃഭൂമി ഡോട് കോമും സംയുക്തമായൊരുക്കിയ 'ബഹുനില അപാർട്മെന്റിലെ സുരക്ഷ; ഒരു സമ്പൂർണ കൈപുസ്തകം' രണ്ടാം പതിപ്പിന്റെ ഓൺലൈൻ എഡിഷൻ കവിയും എഴുത്തുകാരനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു.

മാതൃഭൂമി മാർക്കറ്റിങ്ങ് സൊല്യൂഷൻ ഹെഡ് നവീൻ ശ്രീനിവാസൻ, അസറ്റ് ഹോംസ് ക്വസ്റ്റ് ചീഫ് എഞ്ചിനീയർ ഗ്ലിസൺ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

ബഹുനില അപാർട്മെന്റിലെ താമസം വലിയ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉൾക്കൊള്ളുന്നതാണെന്ന കാഴ്ച്ചപ്പാടിൽ തീപിടുത്തമുൾപ്പടെയുള്ള സന്ദർഭങ്ങളിൽ വേണ്ട സുരക്ഷാമുൻകരുതലുകളെടുക്കാൻ താമസക്കാരെ സഹായിക്കാനാണ് ഈ കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ലളിതവും നിർണായകവുമായ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ സുരക്ഷിതവും സുഖപ്രദവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

അസറ്റ് ഹോംസിന്റെ ബിയോൺണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണപരമ്പരയുടെ 30-ാമത് പതിപ്പിലായിരുന്നു സേഫ്റ്റി ബുക്കിൻ്‍റെ പ്രകാശനം. ലോകജലദിനത്തോടനുബന്ധിച്ച് വയലാർ രാമവർമയുടെ രചനകൾ ഉൾക്കൊള്ളിച്ചുള്ള 'പുഴകൾ, മലകൾ, പൂവനങ്ങൾ' എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണനാണ് പ്രഭാഷണ പരമ്പര നയിച്ചത്. അദ്ദേഹത്തിന് പുറമേ അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ സുനിൽ കുമാർ വി, റോട്ടറി ക്ലബ്ബ് പ്രസിഡന്റുമാരായ അജു ജേക്കബ് ജേർജ് (കൊച്ചിൻ ഹാർബർ‌ ), അഡ്വ. മരിയൻ പോൾ (കൊച്ചിൻ മിഡ് ടൗൺ ), മുകേഷ് ആർ പിള്ള (കൊച്ചിൻ നോർത്ത് ), രാജാറാം സുകുമാർ (കൊച്ചിൻ മഹാനഗർ ) എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്.

Content Highlights: plus homes publication release

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article