ബാങ്കിങ് നിയമഭേദഗതി ബിൽ നിയമമായി  

9 months ago 7

16 April 2025, 03:36 AM IST

bank

പ്രതീകാത്മകചിത്രം

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരംനൽകി. നിക്ഷേപകരുടെ താത്‌പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കൽ, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിയുള്ളതാണ് ബിൽ. നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതാണ് പ്രധാന ഭേദഗതി.

Content Highlights: 4 Nominees Allowed successful Bank Accounts: New Law

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article