2012 ൽ ' ബാച്ച്ലർ പാർട്ടി ' യുടെ ആദ്യ ഭാഗം തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിമർശനങ്ങളും കൂടാതെ ബോക്സ് ഓഫീസ് പരാജയവുമാണ് നേരിടേണ്ടി വന്നത് . എന്നാൽ അമൽ നീരദിന്റെ തന്നെ ക്ലാസിക് എന്ന വിശേഷിപ്പിക്കുന്ന ബിഗ് ബി എന്ന ചിത്രവും ഇതേപോലെ നിരവധി വിമർശനങ്ങൾ നേരിട്ടിടുണ്ട് . ബാച്‌ലർ പാർട്ടിയും തിയേറ്ററിൽ നിന്നും കൈവിട്ടുപോയ ഒരു ചലച്ചിത്രമായിരുന്നു എന്നാൽ വർഷങ്ങൾക്കിപ്പുറം വല്യ ഒരു ഫാൻ ബസ് തന്നെയുള്ള ഒരു സിനിമയായി ബാച്‌ലർ പാർട്ടി മാറി അന്ന് സിനിമയെ തള്ളി പറഞ്ഞവർ തന്നെ ബാച്ച്ലർ പാർട്ടി ഒരു 'അണ്ടർറേറ്റഡ് ജെം' എന്ന സിനിമയെ വിളിച്ചു . ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ഈ ബ്ലാക്ക് കോമഡി ഗ്യാങ്സ്റ്റർ ചിത്രം, ഇന്ന് മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ 'കൾട്ട് ക്ലാസിക്കുകളിൽ' ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ ഓരോ ഫ്രെയിമും സ്റ്റൈലിഷ് മേക്കിങ്ങും സംഗീതവും വർഷങ്ങൾക്കിപ്പുറം സിനിമാപ്രേമികൾ ഒരു വികാരമായി നെഞ്ചേറ്റുന്നുവെന്നതിന്റെ തെളിവാണ് ട്രെയിലറിന് താഴെ നിറയുന്ന പ്രതികരണങ്ങൾ.
കഥ നല്ലതാണ്, പക്ഷേ ഹീറോയെ മാറ്റണം; റിഷികാന്ത് നായകനായതുകൊണ്ടുമാത്രം പ്രൊഡ്യൂസറെ കിട്ടിയില്ല, മുട്ടാത്ത വാതിലില്ല എന്ന് സംവിധായകന്‍
പഴയ 'ബാച്ച്‌ലർ പാർട്ടി' ടീമിനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വികാരം. ബജറ്റും ക്യാമറകളും എത്രതന്നെ അപ്ഗ്രേഡ് ചെയ്താലും, പഴയ ചിത്രത്തിലെ ആ സ്വാഗും താരങ്ങളുടെ സ്ക്രീൻ പ്രസൻസും പുനഃസൃഷ്ടിക്കുക എളുപ്പമല്ലെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഇന്ദ്രജിത്ത്, റഹ്മാൻ, വിനായകൻ, ആസിഫ് അലി എന്നിവരടങ്ങുന്ന പഴയ അധോലോക സംഘത്തിന്റെ ആറ്റിറ്റ്യൂഡിനും പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും വ്യക്തമാക്കുന്നത്.
എന്നാൽ എല്ലാ പ്രേക്ഷകരും ഒരേപോലെ ആരാധിക്കുന്ന ഒരു കഥാപാത്രമുണ്ട് ബാച്ച്ലർ പാർട്ടിയിൽ " അയ്യപ്പൻ " ബാക്കി എല്ലാ 'അയ്യപ്പൻ' എന്ന കഥാപാത്രമായി കലാഭവൻ മണി കാഴ്ചവെച്ച അവിസ്മരണീയ പ്രകടനവും അദ്ദേഹത്തിന്റെ തനത് മാസ്സ് ശൈലിയും ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ആ ഗ്യാങ്ങിന്റെ കരുത്തായിരുന്ന കലാഭവൻ മണിയുടെ ആക്ഷൻ രംഗങ്ങളും സ്ക്രീനിലെ ആവേശവും ആരാധകർ ഇപ്പോഴും ആഘോഷിക്കുകയാണ്. പുതിയ ട്രെയിലറിന് താഴെയുള്ള കമന്റ് ബോക്സുകൾ പുതിയ സിനിമയുടെ വിലയിരുത്തലുകൾക്കപ്പുറം പഴയ ചിത്രത്തിനും കലാഭവൻ മണിക്കുമുള്ള ആദരവായി മാറുകയാണ്.
പുതിയൊരു ഭാഗം വരുമ്പോൾ കലാഭവൻ മണി എന്ന അതുല്യ കലാകാരന്റെ വിയോഗം വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും പഴയ സംഘത്തോടും കലാഭവൻ മണിയോടുമുള്ള ആഴത്തിലുള്ള ഇഷ്ടമാണ് 'ബാച്ച്‌ലർ പാർട്ടി'യെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമാനുഭവമാക്കി നിലനിർത്തുന്നതെന്നും സോഷ്യൽ മീഡിയയിലെ. പ്രതികരണങ്ങൾ അടിവരയിടുന്നു.




English (US) ·