07 August 2025, 02:46 PM IST

.
കൊച്ചി: പാസ്‌പോര്‍ട്ട് സേവന കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണലിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 49.8 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 120.8 കോടി രൂപ അറ്റാദായം നേടിയപ്പോള്‍ ഈ പാദത്തില്‍ 181 കോടി രൂപ ലഭിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 44.2 ശതമാനം ഉയര്‍ന്ന് 710.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത് 492.7 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷവും ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക പ്രകടനം മികച്ചതായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പനി പുതിയ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചത്.
നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ നടത്തിയ പ്രകടനം കമ്പനിയുടെ വൈവിധ്യമാര്‍ന്ന ബിസിനസ് മോഡലിന്റെ വിജയമാണെന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു. 2005 പ്രവര്‍ത്തനം ആരംഭിച്ച ബിഎല്‍എസ് 70ല്‍ പരം രാജ്യങ്ങളില്‍ 46 ഗവണ്മെന്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
Content Highlights: BLS International Reports 50% Profit Surge successful Q1 FY25
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·