ബിക്കിനി വൈറലായതിന് ശേഷം അടുത്തത്! ലുക്ക് തന്നെ മാറ്റി ഗായത്രി സുരേഷ്; ബിഗ് ബോസിന് ശേഷമുള്ള പതുജന്മം എന്ന് നടി

1 month ago 4
gayathri suresh caller   lookഗായത്രി സുരേഷ്
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഗായത്രി സുരേഷിന്റെ ഇമേജ് പൂര്‍ണമായും മാറിയിരുന്നു. അതുവരെ വെറുമൊരു ട്രോള്‍ മെറ്റീരിയല്‍ മാത്രമായിരുന്നു ഗായത്രി. എന്ത് പറഞ്ഞാലും ഗായത്രിയെ എയറില്‍ കയറ്റാന്‍ വേണ്ടി മാത്രം ചിലര്‍ കാത്തിരുന്നു. പക്ഷേ ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഗായത്രി എന്ന വ്യക്തിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങി. ഹൗസില്‍ നിന്ന് ലീഡറാല്‍ പുറത്താക്കപ്പെട്ട ഗായത്രി സുരേഷ് പിന്നീട് ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ മറ്റുള്ളവരെ പോലെ കോണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം എന്തെങ്കിലും ചെയ്യാന്‍ ഗായത്രി ശ്രമിച്ചില്ല. അതുകൊണ്ടു തന്നെ നാലാഴ്ചയ്ക്ക് ശേഷം നടന്ന മാസ് എവിക്ഷനില്‍ ഗായത്രി പുറത്തായി

എന്നാല്‍ ഗായത്രിയെ സംബന്ധിച്ച് ബിഗ് ബോസ് ജീവിതത്തിലെ ഒരു അധ്യായം തന്നെയായിരുന്നു. ബിഗ് ബോസിന് ശേഷം ഒരു പുതുജന്മം കിട്ടിയ ഫീലാണ് നടിക്ക്. അത് ഗായത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലും വ്യക്തമാണ്. മുടിയൊക്കെ വെട്ടി, പൂര്‍ണമായും മറ്റൊരു ലുക്കിലാണിപ്പോള്‍ നടി. പുതിയ സ്‌റ്റൈലിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്, ബിഗ് ബോസിന് ശേഷമുള്ള പുതുജന്മം - എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരുന്ന ക്യാപ്ഷന്‍. ഷോയ്ക്ക് അകത്ത് അയ്യോ പാവം എന്ന് തോന്നുന്ന ലുക്കും ഭാവവും ആയിരുന്നെങ്കില്‍, ഈ ഫോട്ടോയില്‍ അതിന് നേരെ വിപരീതമാണ്. ഫോട്ടോയ്ക്ക് താഴെ ഇഷ്ടം അറിയിച്ചുകൊണ്ട് നിരവധി കമന്റാണ് വരുന്നത്.

Samayam Malayalamപ്രസവാനന്തരമുള്ള തന്റെ ശരീരത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി കത്രീന കൈഫ്; കളിയാക്കലുകളെ പേടിച്ചാല്‍ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെയാവും
ഈ ഫോട്ടോ വരുന്നതിന് തൊട്ടു മുന്‍പ് ഗായത്രി സുരേഷിന്റെ മറ്റൊരു ലുക്ക് കൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഡിസ്‌കോ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു, അതില്‍ ബിക്കിനിയിലുള്ള ഗായത്രിയുടെ മാസ് എന്‍ട്രി എല്ലാവര്‍ക്കും അതിശയമായിരുന്നു. മിസ് കേരള കിരീടം ചൂടിയതിന് ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് ഗായത്രി സുരേഷ്. അന്ന് എന്തുകൊണ്ട് ലോക സുന്ദരി മത്സരത്തിന് പങ്കെടുക്കാന്‍ പോയില്ല എന്ന് ചോദിച്ചപ്പോള്‍, ബിക്കിനി ഇടേണ്ടി വരും എന്ന കാരണത്താല്‍ പോയില്ല എന്നാണ് ഗായത്രി പറഞ്ഞത്. ആ ഗായത്രി ബിക്കിനിയില്‍ ഒരു ഷോട്ട് ചെയ്തതിന്റെ ഷോക്ക് ആയിരുന്നു ആരാധകര്‍ക്ക്.


ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഇനി സിനിമയില്‍ കൂടുതല്‍ സജീവമാവാന്‍ തന്നെയാണ് ഗായത്രിയുടെ തീരുമാനം. ഡിസ്‌കോ ആണ് ഇനി വരാനിരിക്കുന്ന ചിത്രം. പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി നടി പറഞ്ഞിട്ടില്ല.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article