ബെംഗളൂരുവിലൊക്കെ പഠിച്ച സരിതയെ മിമിക്രി കളിച്ചു നടന്ന ജയസൂര്യ എങ്ങനെ വളച്ചു; ആ രഹസ്യം വെളിപ്പെടുത്തി നടന്‍

6 days ago 3
ജയസൂര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ ആരാണ് എന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം ഭാര്യ സരിത ജയസൂര്യ എന്ന് തന്നെയാവും. സിനിമയിലൊക്കെ എത്തുന്നതിന് മുന്‍പേ തുടങ്ങിയ പ്രണയ ബന്ധമായിരുന്നു അത്. ബെംഗളൂരുവിലൊക്കെ പഠിച്ച സരിതയെ എങ്ങനെ മിമിക്രിയും കളിച്ചു നടന്ന താന്‍ വീഴ്ത്തി എന്നതിന് പിന്നിലെ രഹസ്യം ജയസൂര്യ വെളിപ്പെടുത്തുന്നു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

പ്രണയിച്ചു വീഴ്ത്തിയത് തന്നെയാണ്, എല്ലെങ്കില്‍ അത്രയും പഠിപ്പും വിവരവുമൊക്കെയുള്ള ആളെ എനിക്ക് കിട്ടുമോ, പക്ഷേ എത്ര പടിപ്പുണ്ടായിട്ടും വീഴും എന്നത് ഉറപ്പാണേ എന്ന് തമാശയോടെ ചോദിച്ചുകൊണ്ടാണ് ജയസൂര്യ തന്റെ പ്രണയ കഥ പറഞ്ഞു തുടങ്ങുന്നത്.

Also Read: വീട്ടില്‍ സമാധാനം ഉണ്ടെങ്കില്‍ പ്രൊഫഷന്‍ ശ്രദ്ധിക്കാന്‍ പറ്റും, ശോഭിത എന്റെ ഭാഗ്യമാണ് എന്ന് നാഗ ചൈതന്യ!

അന്ന് ഞാനൊരു ടെലിവിഷന്‍ ഷോ നടത്തുന്നുണ്ടായിരുന്നു, അതിന്റെ വലിയ ആരാധികയായിരുന്നു സരിതയുടെ അമ്മൂമ്മ. തൃശ്ശൂരുകാരനായ എന്റെ ഒരു സുഹൃത്തില്‍ നിന്ന് എന്റെ നമ്പറ് വാങ്ങിയാണ് എന്നെ ആദ്യമായി വിളിച്ചത്. വിളിച്ച് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു, അമ്മൂമ്മയുടെ സരിതയുടെ അനിയത്തിയോടും എല്ലാം ഫോണിലൂടെ നല്ല കമ്പനിയായി. അപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു, എനി്കകൊരു കൊച്ചുമകളുണ്ട്, അവള്‍ ബെംഗളൂരുവില്‍ പഠിക്കുകയാണ്, വരുമ്പോള്‍ ഞാന്‍ പരിചയപ്പെടുത്താം എന്നൊക്കെ.

അങ്ങനെ സരിത നാട്ടിലെത്തിയപ്പോള്‍ അമ്മൂമ്മ ഒരു ദിവസം വിളിച്ചു, സരിതയോട് ഞാന്‍ സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അടുത്ത സുഹൃത്തുക്കള്‍, എന്തും തുറന്ന് പറയാന്‍ പറ്റുന്ന അത്രയും നല്ല സുഹൃത്തുക്കള്‍. അങ്ങനെ ഒരു ദിവസം ഞാന്‍ സരിതയോട്, നല്ല ഒരു പെണ്‍കുട്ടിയെ വളക്കാനുള്ള ടിപ്‌സ് ചോദിച്ചു, അവളത് പറഞ്ഞു തന്നു, അവളോട് തന്നെ ഞാന്‍ ആ ടിപ്‌സ് പ്രയോഗിച്ച് വളച്ചു. പക്ഷേ പുള്ളിക്കാരിക്ക് അത് മനസ്സിലായില്ല. അങ്ങനെ ഇമ്മിണി നല്ലൊരാളുടെ ഷൂട്ടിങ് സമയത്ത് ഞങ്ങളുടെ കല്യാണവും കഴിഞ്ഞു- ജയസൂര്യ പറഞ്ഞു.


തന്റെ സ്റ്റൈലിസ്റ്റും, ക്രിട്ടിക്കും, പിന്തുണയും എല്ലാം സരിതയാണ് എന്ന് ജയസൂര്യ പറയുന്നു. എനിക്ക് അവളും, അവള്‍ക്ക് ഞാനും ഭാഗ്യമാണെന്നാണ് പേളിയുടെ ചോദ്യത്തിന് മറുപടിയായി ജയസൂര്യ പറഞ്ഞത്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യയുടെ ഒരു സിനിമ തിയേറ്ററിലേക്ക് എത്തുകയാണ്. കത്തനാര്‍ എന്ന സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ആ കാലയളവില്‍ പതിനൊന്നോളം സിനിമകള്‍ ഞാന്‍ വേണ്ട എന്ന് വച്ചിട്ടുണ്ട് എന്നും, അതിന് മുന്‍പ് ആട് 3 യുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു എന്നും ജയസൂര്യ പറഞ്ഞു, മാര്‍ച്ച് 19 ന് ചിത്രം തിയേറ്ററുകളിലെത്തും

Read Entire Article