28 June 2025, 09:52 AM IST

Photo: Gettyimages
മുംബൈ: ജിയോ ബ്ലാക്ക്റോക്ക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് ബ്രോക്കറേജ് ബിസിനസ് തുടങ്ങുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചു.
താങ്ങാവുന്നതും സുതാര്യവും ടെക്നോളജി അധിഷ്ഠിതവുമായ സംവിധാനമാകും ജിയോബ്ലാക്ക്റോക്ക് സ്വീകരിക്കുക. ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് ജിയോ ബ്ലാക്ക്റോക്ക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സിനും പ്രവര്‍ത്തനം തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു. ബ്രോക്കിംഗ് കമ്പനിക്ക് കൂടി ലൈസന്‍സ് ലഭിച്ചതോടെ സമഗ്രമായ നിക്ഷേപ പരിഹാരങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കമ്പനിക്ക് സാധിക്കും.
Content Highlights: SEBI Approves Jio BlackRock's Brokerage Business.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·