കല്യാണത്തിന് മുന്‍പ് ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഫ്രീയായി ചുറ്റി നടന്ന ആളായിരുന്നു ഞാന്‍, ഇപ്പോള്‍ ഞങ്ങള്‍ രണ്ട് എന്നത് നാലായി, ഉത്തരവാദിത്വങ്ങളും തിരക്കുകളും കൂടി എന്നാണ് വീരേന്ദ്ര പറയുന്നത്. ശരിക്കും വീര ജീവിതത്തിലേക്ക് വന്നപ്പോളാണ് ഞാന്‍ പൂത്തുലഞ്ഞത് എന്നാണ് നമിത പറയുന്നത്. എനിക്ക് ചെറുപ്പം മുതലേ സുഹൃത്തുക്കള്‍ വളരെ കുറവാണ്, സോഷ്യലായി ഇടപഴകുന്നതും വളരെ കുറവാണ്, വീര ജീവിതത്തിലേക്ക് വന്നപ്പോള്‍ എനിക്ക് എല്ലാ പങ്കുവയ്ക്കാന്‍ ഒരാളായി എന്ന് നമിത പറഞ്ഞു.
നാലാം മാസത്തില്‍ ആദ്യത്തെ ഗര്‍ഭം അലസിപ്പോയി, അതിന് ശേഷം പേടിയാണ്; മക്കളുടെ ഫോട്ടോ പുറത്തുവിടാത്തതിന്റെ കാരണം നമിത പറയുന്നു
ഭര്‍ത്താവിനെ മാനേജരാക്കുന്നു എന്ന ഗോസിപ്പിനോട് എന്താണ് പ്രതികരണം എന്ന ചോദ്യത്തിന്, എന്നെ കുറിച്ച് പലതരത്തിലുള്ള ഗോസിപ്പുകള്‍ ഇതിന് മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് എനിക്കിത് ശീലമാണെന്നാണ് നമിത പറഞ്ഞത്. അതുകൊണ്ടു തന്ന ഗോസിപ്പുകളെ ഞാന്‍ കാര്യമായി കാണുന്നില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു അണ്ടര്‍സ്റ്റാന്റിങ് ഉണ്ട്, അതാണ് പ്രധാനം.
ഒരു ആന കാട്ടിലൂടെ നടന്ന് പോകുമ്പോള്‍ നായകള്‍ കുരയ്ക്കും എന്നൊരു ചൊല്ലുണ്ട്, എന്നെ സംബന്ധിത്ത് അത്രയേയുള്ളൂ എന്ന് നമിത പറഞ്ഞു. എനിക്ക് വേണ്ടി നമിത ജോലി ചെയ്താല്‍ എന്റെ മാനേജരാണ്, ഞാന്‍ നമിതയ്ക്ക് വേണ്ടി ജോലി ചെയ്താല്‍ ഞാനാണ് മാനേജര്‍. ഞങ്ങള്‍ പരസ്പരം രണ്ടു പേര്‍ക്കും മാനേജേഴ്‌സ് ആണെന്ന് വീര പറയുന്നു.
തെലുങ്ക് സിനിമയില്‍ മഹേഷ് ബാബു സാറിന്റെ മാനേജര്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുപോലെ എല്ലാ റിലേഷന്‍ഷിപ്പിലും ഉണ്ടാവും, ഒരാള്‍ക്ക് മറ്റൊരാള്‍ പിന്തുണയായി മുന്നോട്ട് പോകുന്നത്. അത് ആ ദാമ്പത്യ ജീവിതത്തിന്റെ വിജയമാണ്. ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടായാല്‍ ആരുടെയും മുന്നില്‍ ഞങ്ങള്‍ വഴക്കിടാറില്ല, അത് ഞങ്ങളുടെ ബെഡ് റൂമില്‍ തീരും. പുറത്ത് ഇറങ്ങിയാല്‍ ഞാന്‍ അദ്ദേഹത്തെ സര്‍ എന്നാണ് വിളിക്കുന്നത്, അദ്ദേഹം എന്നെ മാം എന്നും. അതും ഞങ്ങള്‍ക്കിടയിലെ ബഹുമാനവും പരസ്പരമുള്ള മനസ്സിലാക്കലുമാണ്- നമിതയും വീരയും പറഞ്ഞു




English (US) ·