ഭാര്യ പാകം ചെയ്താല്‍ അമ്മയെപ്പോലെയാവുന്നില്ല എന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി, തന്നത്താന്‍ ഒന്ന് ഉണ്ടാക്കി നോക്കൂ!

1 month ago 7

ഭാര്യ, അല്ലെങ്കില്‍ കാമുകി പാകം ചെയ്തുകൊടുത്താല്‍ പുരുഷന്മാര്‍ക്ക് എപ്പോഴുമുള്ള പരാതിയാണ്, എന്റെ അമ്മ ഉണ്ടാക്കുന്ന അത്രയും പോര എന്ന്. അതിനൊരു അസ്സല്‍ മറുപടി നല്‍കിയിരിക്കുകയാണ് ശ്രുതി ഹാസന്‍

shruti haasanശ്രുതി ഹാസൻ
പലപ്പേഴും പങ്കാളികള്‍ക്കിടയില്‍ വിഷയമാവുന്ന ഒരു ടോപിക് ആണ്, ഭക്ഷണം വച്ചാല്‍ അമ്മയുടെ അത്രയും രുചിയില്ല എന്ന പരാതി പറച്ചില്ല. എപ്പോഴും ഭര്‍ത്താവ്, അല്ലെങ്കില്‍ കാമുകന്‍ തന്റെ ഭാര്യ അല്ലെങ്കില്‍ കാമുകി ഉണ്ടാക്കുന്ന ഭക്ഷണത്തെ തന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണവുമായി താരതമ്യപ്പെടുത്തും. അതിനുള്ള ഉത്തമ മറുപടിയുമായി ശ്രുതി ഹാസന്‍ . മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണിയില്‍ സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍.

ഭര്‍ത്താവ്, അല്ലെങ്കില്‍ കാമുകന്‍ അമ്മയുണ്ടാക്കുന്ന രുചിയില്ല എന്ന് നിങ്ങളുണ്ടാക്കിയ ഭക്ഷണത്തെ കുറിച്ച് പറയുകയാണെങ്കില്‍ - ഞാനാണ് നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ പറയുക, തന്നത്താന്‍ പാചകം ചെയ്യാനാണ്. നിങ്ങളുടെ അമ്മയെ പോലെ പാകം ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ക്കാണ്, ഞാന്‍ പാകം ചെയ്യുമ്പോള്‍ എന്റെ അമ്മ പാകം ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്. ഞാന്‍ എന്തിന് നിങ്ങളുടെ അമ്മ പാകം ചെയ്യുന്നത് പോലെ ചെയ്യണം. യുക്തിപരമായി ചിന്തിച്ചാല്‍ അതാണ് അതിന്റെ ശരി.

Also Read: ആറ് ദിവസമായി, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്ന് ഹന്‍സിക, ഇതുപോലൊരു ശൂന്യത എനിക്കിതുവരെ തോന്നിയില്ല എന്ന് ഇഷാനി

അമ്മ എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന് വര്‍ഷങ്ങളായി അത് കഴിക്കുന്ന നിങ്ങള്‍ക്കാണ് നന്നായി അറിയുക. അത് തന്നെ കഴിക്കുന്നത് കാരണം, എന്റെ അമ്മയാണ് ഏറ്റവും മികച്ച ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് പറയാം. അതുപോലൊരു അമ്മ എനിക്കുമുണ്ട്, വര്‍ഷങ്ങളായി അമ്മയുടെ ഭക്ഷണം കഴിക്കുന്ന എനിക്ക്, അതാണ് ഏറ്റവും രുചി തോന്നുന്നത്. ഇത് വാസ്തവത്തില്‍ ഒരു ഈഗോ പ്രശ്‌നമാണെന്ന് ശ്രുതി ഹാസന്‍ പറയുന്നു.

ഓരോ വ്യക്തിയും വ്യത്യസ്ത സാഹചര്യങ്ങളിലും അഭിരുചികളിലും ശീലങ്ങളിലും അനുഭവങ്ങളിലുമൊക്കെ വളരുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സ്വഭാവവും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം വ്യത്യസ്തമായിരിക്കാം. മറ്റൊരാളുമായി തന്റെ ഒരു വ്യക്തിയെ താരതമ്യപ്പെടുത്തുന്നത്, അത് അമ്മയുടെയോ അച്ഛന്റെയോ പേരില്‍ ആണെങ്കിലും വാസ്തവത്തില്‍ വ്യക്തിത്വത്തെ അവഗണിക്കുന്നതിന് തുല്യമാണ്. വ്‌സ്തവത്തില്‍ യുക്തിയല്ല, അതില്‍ അഹങ്കാരവും പക്ഷാപാതവുമാണ് കാണിക്കുന്നത്.

താരതമ്യപ്പെടുത്തലില്‍ അല്ല, തന്റെ പങ്കാളിയെ മനസ്സിലാക്കുകയും, അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആ ബന്ധത്തിന്റെ ഭംഗി. പരസ്പരം സംസാരിക്കുന്നതും, റിലേറ്റ് ചെയ്യുന്നതും ആ ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തും എന്നാണ് ശഅരുതി ഹാസന്റെ വാക്കുകള്‍

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article