മകം പിറന്നവള്‍, മരുമകളായി കുടുംബത്തിലേക്ക് വരുന്നതില്‍ സന്തോഷം; കീര്‍ത്തന ശരത്തിന്റെ വിവാഹ തീയതി പുറത്തുവിട്ടു

1 month ago 3
കഴിഞ്ഞ ആഴ്ചയായിരുന്നു ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍ കീര്‍ത്തന ശരത്തിന്റെ വിവാഹ നിശ്ചയം. ഡോക്ടര്‍ അഖില്‍ മഹേഷുമായുള്ള വിവാഹം വീട്ടുകാര്‍ ചേര്‍ന്ന് ഗംഭീരമായി നടത്തുകയായിരുന്നു. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ദിലീപും സുരേഷ് ഗോപിയും അടക്കമുള്ള വലിയൊരു താരനിര തന്നെ പങ്കെടുത്തു. അതേ സമയം വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ആശ ശരത്തും കുടുംബവും പുറത്തുവിട്ടിരുന്നില്ല.

ഇപ്പോഴിതാ ഒരാഴ്ചയ്ക്ക് ശേഷം വിവാഹ നിശ്ചയത്തിന്റെ ലോങ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് ആശ ശരത്തിന്റെ കുടുംബം. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ അകത്തെ കാഴ്ചകള്‍ വളരെ മനോഹരവും ഇമോഷണലും ആയിരുന്നു.

Also Read: 92 കാരിയായിരുന്ന അമ്മ എന്നും തനിക്കൊപ്പം ഉണ്ടാവാന്‍ 6.5 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ച് സയജി ഷിന്‍ഡെ!

മകള്‍ വിവാഹ നിശ്ചയത്തിനായി ഒരുങ്ങി വന്നപ്പോള്‍ അച്ഛന്‍ ശരത്തിനും, അമ്മ ആശയ്ക്കും വലിയ കൗതുകമായിരുന്നു. ഭാവി വധുവിന്റെ ഗോര്‍ജ്യസ് ലുക്ക് കണ്ട് അഖിലും അമ്പരന്നു. ചേച്ചി ഉത്തരയും കുഞ്ഞനുജത്തി പുതിയ ജീവിതത്തിലേക്ക് കടക്കുന്ന എക്‌സൈറ്റ്‌മെന്റിലായിരുന്നു. വിവാഹം കഴിക്കാനും, മോതിരം അണിയാനും എല്ലാം ഞാന്‍ റെഡിയായി എന്നാണ് കീര്‍ത്തന പറയുന്നത്.

കീര്‍ത്തനയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിലെ സന്തോഷം അഖിലിന്റെ അച്ഛന്‍ മഹേഷും പങ്കുവച്ചു. വലിയ വിശ്വാസം ഒന്നുമില്ലെങ്കിലും, ഞങ്ങളുടെ വീട്ടില്‍ എന്റെ നാളും മൂത്ത മകന്റെ നാളും മകമാണ്, ഇപ്പോള്‍ കുടുംബത്തിലേക്ക് വരുന്ന കീര്‍ത്തനയുടെ നാളും മകം- ആ സന്തോഷം പങ്കുവച്ചത് അഖിലിന്റെ അച്ഛനാണ്. വളരെ ഉത്തരവാദിത്വമുള്ള ആളാണ് അഖില്‍, അതുപോലെ തന്നെയാണ് കീര്‍ത്തനയും. വളരെ കെയറിങും കംഫര്‍ട്ടുമാണ് കീര്‍ത്തന എന്ന് അഖിലിന്റെ അമ്മ പറയുന്നു


2026 ഡിസംബര്‍ ആറാം തിയ്യതി, ഞായറാഴ്ച പകല്‍ 11. 50 നും 12 നും 13 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് അഖില്‍ മഹേഷിന്റെയും കീര്‍ത്തന ശരത്തിന്റെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്.

ഞാനിന്ന് വളരെ ഇമോഷണലാണ്, എന്തിനാണ് ഇത്രയും ഇമോഷണലാവുന്നത് എന്ന് എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്. പക്ഷേ ഞാനും അമ്മുവും (കീര്‍ത്തന) രണ്ട് ശരീരവും ഒരു ആത്മാവുമാണ്. എന്നെ നിരന്തരം പിന്തുണയ്ക്കുന്ന എന്റെ സഹോദരി എന്ന് പറഞ്ഞ് ഉത്തര ചടങ്ങില്‍ ഇമോഷണലാവുന്നതും വീഡിയോയില്‍ കാണാം. കുടുംബത്തിന്റെ മനോഹര നിമിഷങ്ങളും സന്തോഷവും ഉള്‍പ്പെടുത്തിയാണ് എന്‍ഗേജ്‌മെന്റ് ഹൈലൈറ്റ് വീഡിയോ.

Read Entire Article