മകന് വേണ്ടി എടുത്ത തീരുമാനം, ഇപ്പോഴും ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരാണ്; ഡിവോഴ്‌സ് ആയോ എന്ന ചോദ്യത്തിന് രമ്യ കൃഷ്ണന്റെ മറുപടി

4 days ago 5
മാസങ്ങളായി ഗോസിപ്പു കോളങ്ങളില്‍ സജീവമായിട്ടുള്ള ചര്‍ച്ചയാണ് നടി രമ്യ കൃഷ്ണന്‍ വിവാഹ മോചിതയായി എന്ന്. പ്രമുഖ തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയാണ് രമ്യ കൃഷ്ണന്റെ ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള ഗോസിപ്പുകള്‍ക്ക് നടി ഇപ്പോഴിതാ വ്യക്തമായ മറുപടി നല്‍കുന്നു. ഒരു തെലുങ്ക് പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു നടി.

നൂറ് ശതമാനം ഞങ്ങള്‍ ഇപ്പോഴും വിവാഹിതര്‍ തന്നെയാണ്. പക്ഷേ സൗകര്യം അനുസരിച്ച് ഞങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ രണ്ട് വ്യത്യസ്ത സ്ഥലത്താണ് ഇപ്പോള്‍ ജീവിക്കുന്നത് എന്ന് രമ്യ കൃഷ്ണന്‍ പറഞ്ഞു. പ്രൊഫഷന്‍ അങ്ങനെ ആയതുകൊണ്ടാണോ എന്ന് ചോദിച്ചപ്പോള്‍, നൂറ് ശതമാനം പ്രൊഫഷന്‍ അങ്ങനെ ആയതുകൊണ്ടാണ് എന്നായിരുന്നു രമ്യ കൃഷ്ണന്റെ മറുപടി.

Samayam Malayalamകുട്ടി ഉണ്ടായത് മുതല്‍ എന്റെ ഭര്‍ത്താവ് ഹോം ഹസ്ബന്റ് ആണ്, എന്നെ നന്നായി പാംപര്‍ ചെയ്യുന്നുണ്ട് എന്ന് ശ്വേത മേനോന്‍
ഞാന്‍ സീരിയലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്ത് എന്റെ മകന്‍ തീരെ ചെറുതായിരുന്നു. സീരിയല്‍ ഷൂട്ടിങ് നടക്കുന്നത് ചെന്നൈയിലാണ്. പതിനഞ്ച് ദിവസത്തെ സീരിയല്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ഹൈദരബാദില്‍ വന്ന് തിരിച്ചു പോകും. ഞാന്‍ എപ്പോഴൊക്കെ വന്ന് തിരിച്ചു പോകുമ്പോഴും മോന് സുഖമില്ലാതെയാവും. അതോടെ വളരെ അധികം മ്യൂച്ചലോടെ ഞങ്ങള്‍ എടുത്ത തീരുമാനമാണ്, അവനെ ചെന്നൈയിലുള്ള സ്‌കൂളിലേക്ക് മാറ്റാം എന്നത്.

പക്ഷേ എന്നിരുന്നാലും ഞങ്ങലെ രണ്ട് പേരെയും സംബന്ധിച്ച് അതായിരുന്നു ഏറ്റവും സൗകര്യപ്രദം. എപ്പോഴും വഴക്കിടുന്ന ദമ്പതികളെക്കാള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണിപ്പോള്‍. ചിലപ്പോള്‍ അതുകൊണ്ടാവാം ഞങ്ങള്‍ ഇപ്പോഴും വിവാഹ ബന്ധത്തില്‍ തുടരുന്നത്- രമ്യ കൃഷ്ണന്‍ വ്യക്തമാക്കി.

വിവാഹം എന്ന സമ്പ്രദായത്തെ കുറച്ചുള്ള തന്റെ കാഴ്ചപ്പാടും ഈ പോട്കാസ്റ്റില്‍ സംസാരിക്കുന്നുണ്ട്. വിവാഹം എന്നത് എപ്പോഴാണോ നമുക്ക് അത് ആവശ്യം അപ്പോള്‍ മാത്രം നടക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സത്യം പറഞ്ഞാല്‍ വംശി എപ്പോഴും പറയുമായിരുന്നു, എന്തിനാണ് വിവാഹം നമുക്ക് ലിവ് ഇന്‍ ആവാം എന്ന്. ഞാന്‍ അപ്പോഴേ യെസ് പറയണമായിരുന്നു എന്നാണ് ഇപ്പോള്‍ രമ്യ ചിന്തിക്കുന്നത്.


വിവാഹം എന്ന സമ്പ്രദായത്തിലേക്ക് വരുമ്പോള്‍ കുടുംബവും കുറേ ആളുകളും എല്ലാം അതിലേക്ക് വരും. നിങ്ങള്‍ രണ്ട് പേരും പരസ്പരം സംസാരിച്ച് കണ്‍വിന്‍സ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍, ആ കുടുംബത്തെയും ആളുകളെയും നിങ്ങള്‍ക്ക് കണ്‍വിന്‍സ് ചെയ്യേണ്ടി വരും. എന്നെ സംബന്ധിച്ച് എന്റെ വ്യക്തിയോടുള്ള എന്റെ റിലേഷന്‍ഷിപ് എന്നും അതുപോലെ തന്നെയായിരിക്കും. വിവാഹം എന്നത് നിങ്ങളുടെ ബന്ധത്തെ മറ്റൊരു വഴിയിലൂടെ കൊണ്ടു പോകുന്നു എന്നതേയുള്ളൂ- രമ്യ കൃഷ്ണന്‍ പറഞ്ഞു
Read Entire Article