മഞ്ജുവിനെ ഡിവോഴ്‌സ് ചെയ്തതും, കാവ്യയെ കെട്ടിയതും, കേസും മാത്രമല്ല; ദിലീപ് എവിടെ നിന്ന് തുടങ്ങിയതാണ്?

3 weeks ago 7
ഇന്ന് മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന്റെ അന്‍പത്തിയൊന്‍പതാം പിറന്നാളാണ്. സിനിമാ സുഹൃത്തുക്കളും ആരാധകരും എല്ലാം തങ്ങളുടെ പ്രിയപ്പെട്ട നടന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നു.

2026 ല്‍ ഇതുവരെ ദിലീപിന്റെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല എങ്കിലും, സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ സംബന്ധിച്ച വിശേഷങ്ങള്‍ സജീവമാണ്. നടന്‍ ദേ പുട്ട് എന്ന റസ്റ്റോറന്റിന്റെ പുതിയ ഔട്‌ലറ്റ് ചെന്നൈയില്‍ തുടങ്ങിയതും, അടുത്ത കാലത്തായി പങ്കെടുത്ത പൊതു പരിപാടികളുടെ വിശേഷങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ദിലീപിന്റെ സിനിമാ വിശേഷങ്ങളെക്കാള്‍ ഗോസിപ്പുകളും കേസും കുടുംബ കാര്യങ്ങളും മാത്രമാണ് ആളുകളിലേക്ക് എത്തുന്നത്. ഓഡറില്‍ പറഞ്ഞാല്‍, മഞ്ജു വാര്യരുമായുള്ള ഡിവോഴ്‌സ്, അത് കഴിഞ്ഞ് കാവ്യയുമായുള്ള വിവാഹം, അതിന് ശേഷം ജീവിതത്തെയും കരിയറിനെയും തന്നെ തലകീഴായി മറിച്ച നടിയെ ആക്രമിച്ച കേസ്. ദിലീപ് എന്ന് കേട്ടാല്‍ ഇപ്പോള്‍ അധികമാളുകളുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇതൊക്കെയാവാം. പക്ഷേ ഇത് മാത്രമാണോ ദിലീപ്?, ഇവിടം വരെ എത്തുന്നതിന് മുന്‍പ് ദിലീപിന്റെ വലിയൊരു യാത്രയുണ്ടായിരുന്നു.

Samayam Malayalamസ്വന്തക്കാര്‍ പോലും വഞ്ചിച്ചപ്പോഴും ആ വേദന നീ കരുത്തോടെ നേരിട്ടു, എനിക്കും മോനും വേണ്ടി; ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ധന്യ മേരി വര്‍ഗീസ്

കരിയറിന്റെ തുടക്കകാലം

1967 ഒക്ടോബര്‍ 27 നാണ് ദിലീപ് ജനിച്ചത്, മൂന്ന് മക്കളില്‍ മൂത്ത ആളായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിന് ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ദിലീപിന് ഏറ്റെടുക്കേണ്ടതായി വന്നു. കുടുംബത്തെ നോക്കാന്‍ പല ജോലികളും ചെയ്യുമ്പോഴും പഠനം ഉപേക്ഷിച്ചിരുന്നില്ല. പഠനത്തിനൊപ്പം മനസ്സില്‍ വളര്‍ന്ന ആഗ്രഹമായിരുന്നു സിനിമയും. മഹാരാജാസ് കോളേജില്‍ ബിഎ ഹിസ്റ്ററിക്ക് ചേരുമ്പോള്‍ ദിലീപിന്റെ സ്വപ്‌നം- ഈ കോളേജില്‍ നിന്നാണ് പലരും സിനിമയിലേക്ക് കടന്നത് എന്നായിരുന്നു. ആ മോഹം വെറുതെയായില്ല. പക്ഷേ എളുപ്പത്തില്‍ അങ്ങ് സിനിമയിലേക്ക് കയറി ചെല്ലാനും സാധിച്ചില്ല.

മിമിക്രിയിലൂടെയാണ് ദിലീപ് തന്റെ കഴിവ് തെളിയിച്ചു തുടങ്ങിയത്. ഹരിശ്രീ ട്രൂപ്പിലെ സജീവമായ അംഗമായിരുന്നു, അതിന് ശേഷം കൊച്ചിന്‍ ഗിന്നസ് ട്രൂപ്പിലെത്തി. നാദിര്‍ഷയുമായുള്ള സൗഹൃദത്തില്‍ നിന്നാണ് ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റിലേക്ക് ദിലീപ് എത്തുന്നത്. അതൊരു വലിയ മൈല്‍സ്റ്റോണ്‍ ആയിരുന്നു. അതിലൂടെ ദിലീപ് എന്ന കലാകാരന് കുറച്ചു കൂടെ എക്‌സ്‌പ്ലോഷര്‍ കിട്ടി. കോമിക്കോള, സിനിമാല പോലുള്ള ടിവി ഷോകളിലേക്ക് വരാനും ആ എക്‌സ്‌പ്ലോഷര്‍ സഹായിച്ചിട്ടുണ്ട്.

സിനിമയിലേക്കുള്ള എന്‍ട്രി

സിനിമയില്‍ ഒരു നിലയില്‍ എത്തണമെങ്കില്‍ പടിപടിയായി കയറണം എന്ന ജയറാമിന്റെ ഉപദേശം സ്വീകരിച്ചാണ് ദിലീപ് അസിസ്റ്റന്റ് ഡയരക്ടറായി സിനിമയുടെ ക്യാമറയ്ക്ക് പിന്നില്‍ എത്തുന്നത്, ജയറാം തന്നെയാണ് ഇന്‍ട്രൊഡ്യൂസ് ചെയ്ത് വച്ചുതും. കമലിന്റെ അസിസ്റ്റന്റ് ഡയരക്ടറായി വിഷ്ണുലോകം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തി. ഏറ്റവും താഴെ തട്ടിലുള്ള അസിസ്റ്റന്റ് ഡയരക്ടര്‍ ആയിട്ടു പോലും എല്ലാ കാര്യത്തിലും ഓടിച്ചാടി, സജീവമായി നിന്നുകൊണ്ട് ദിലീപ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിത്തു. ആ ഒരു കഴിവ്, കരിയറിലുടനീളം ദിലീപില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കും.

അസിസ്റ്റന്റ് ഡയരക്ടറായി ജോലി നോക്കുമ്പോള്‍ തന്നെ, താന്‍ വര്‍ക്ക് ചെയ്യുന്ന സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് ദിലീപ് അഭിനയത്തിലേക്ക് എത്തി. ഉള്ളടക്കം, ചമ്പക്കുളത്തച്ചന്‍, ഗസല്‍, എന്നോടിഷ്ടം കൂടാമോ പോലുള്ള സിനിമകള്‍ ചെയ്തതിന് ശേഷം, സൈന്യം എന്ന ചിത്രത്തിലെ വേഷം ദിലീപിനെ ഒരു നടന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തി.

1994 ല്‍ ആണ് നായകനായുള്ള ദിലീപിന്റെ അരങ്ങേറ്റം, മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ വന്നു. കോമഡിയിലെ തന്റെ കഴിവും, ശരീരം കൊണ്ടുള്ള തന്റെ പരിമിതികളും മനസ്സിലാക്കി ആക്ഷന്‍ നായകനൊന്നും ആകാന്‍ ദിലീപ് ശ്രമിച്ചില്ല, പകരം ആളുകള്‍ക്ക് അവരുമായി പെട്ടന്ന് കണക്ട് ചെയ്യാന്‍ പറ്റുന്ന ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള വേഷങ്ങള്‍ ചെയ്തു, കൂടുതലും കോമഡി സിനിമകള്‍ ചെയ്തതോടെ അന്നത്തെ കുട്ടികളുടെ പ്രിയപ്പെട്ടവനുമായി. പതിയെ പതിയെ ജനപ്രിയ നായകന്‍ എന്ന ടൈറ്റില്‍ ടാഗിലേക്ക് വന്നു.


തകര്‍ക്കാന്‍ കഴിയാത്ത ശക്തിയായി ദിലീപ് മാറി

എല്ലാവരോടും വിനയത്തോടെയുള്ള പെരുമാറ്റം, തുടക്കത്തില്‍ പറഞ്ഞതു പോലെ എല്ലായിടത്തും സജീവം, പതിയെ ദിലീപിന് സിനിമയിലെ 'പ്രമുഖ'രുമായുള്ള ബന്ധങ്ങളും സൗഹൃദങ്ങളും ശക്തമായി. തിയേറ്റര്‍ ഉടമയായി, സിനിമ നിര്‍മാതാവായി, പതിയെ എല്ലാ സംഘടനകളുടെയും തലപ്പത്ത് എത്തി. മിമിക്രി സംഘടന, തിയേറ്റര്‍ ഉടമകളുടെ സംഘടന, പ്രൊഡ്യൂസേഴ്‌സിന്റെ സംഘടന, അഭിനേതാക്കളുടെ സംഘടന എന്നിങ്ങനെ എല്ലാത്തിലും ദിലീപ് ഉണ്ടായിരുന്നു. ആരാലും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയായി ദിലീപ് സജീവമായിക്കൊണ്ടിരിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നങ്ങള്‍, പിന്നാലെ കേസും

എല്ലാത്തിന്റെയും അധിപനായി നില്‍ക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസ് സംഭവിക്കുന്നത്. ഇന്റസ്ട്രിയും കേരള ജനതയും ദിലീപിന് എതിരെ തിരിഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ജയില്‍ വാസം അനുഭവിച്ചു, പത്ത് വര്‍ഷത്തോളമായുള്ള നിയമ പോരാട്ടം. അതിനിടയില്‍ കരിയര്‍ നശിച്ചു, ചെയ്ത സിനിമകളുടെ തുടര്‍ പരാജയം. കോമഡി ചെയ്ത നടന്‍ കോമാളിയാക്കപ്പെട്ടു.

തുടക്കം മഞ്ജു വാര്യരുമായുള്ള ഡിവോഴ്‌സ് ആയിരുന്നു. അതില്‍ തന്നെ രണ്ട് പക്ഷക്കാരുണ്ടായി, മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവരും ദിലീപിനെ വെറുക്കുന്നവരും. ആ വെറുപ്പ് അധികരിച്ചത് കാവ്യയുമായുള്ള വിവാഹത്തിന് ശേഷമാണ്. അതുവരെ പാടി നടന്ന ഗോസിപ്പുകള്‍ സത്യമാക്കുന്നത് പോലെയായിരുന്നു കാവ്യയുമായുള്ള വിവാഹം. പക്ഷെ ചേരിതിരിഞ്ഞ് ആ പേരില്‍ ദിലീപിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനെ ദിലീപ് ചിരിച്ചു കൊണ്ട് നേരിട്ടു. പക്ഷേ ചിരി മങ്ങിയത് നടിയെ ആക്രമിക്ക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോഴാണ്. ആ അടിയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ദിലീപ്.

Read Entire Article