Authored by: അശ്വിനി പി|Samayam Malayalam•17 Apr 2026, 2:32 p.m. IST
ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മോഹന്‍ലാലിന്റെ നിഴലാണ്. ആ ബന്ധം ഇരു കുടുംബങ്ങളും തമ്മിലുണ്ട്. അതിന്റെ ഒരു പരിശുദ്ധി കാണിക്കുന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പങ്കുവച്ച ഫോട്ടോ
പ്രണവ് മോഹൻലാലിനും വിസ്മയയ്ക്കുമൊപ്പം ശാന്തി ആൻറണിആ കുടുംബ ബന്ധം എത്രത്തോളം മനോഹരമാണ് എന്ന് കാണിക്കുന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി പങ്കുവച്ച ഫോട്ടോ. രണ്ട് കാലഘട്ടത്തിലെ ഫോട്ടോകള്‍ കോര്‍ത്തിണക്കിയാണ് ശാന്തിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒന്ന് കുഞ്ഞുങ്ങളായിരുന്ന കാലത്ത് പ്രണവിനെയും (അപ്പു) വിസ്മയയെയും (മായ) മടിയിലിരുത്തിയ ഫോട്ടോയാണ്. രണ്ടാമത്തേത്, അവര്‍ വളര്‍ന്നപ്പോള്‍ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും. എന്നും എപ്പോഴും എന്ന ക്യാപ്ഷനോടെയാണ് ശാന്തി ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.
Also Read: എനിക്ക് യാതൊരു കുറ്റബോധവുമില്ല, ഞാനിപ്പോള്‍ ഭയങ്കര സന്തോഷവതിയാണ്; വിവാഹ മോചനത്തെ കുറിച്ച് ഹന്സികമഞ്ജു വാര്യരും ലിസി ലക്ഷ്മിയും അടക്കം പതിമൂന്നായിരത്തിലധികം ലൈക്കുകള്‍ ഫോട്ടോയ്ക്ക് കിട്ടിയിട്ടുണ്ട്. സ്‌നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നു. അന്ന് ശാന്തി മടിയിലിരുത്തിയ മോഹന്‍ലാലിന്റെ രണ്ട് മക്കളും ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമാവുകയാണ്. പ്രണവ് തന്റെ യാത്രകളുടെ ഇടവേളകളിലാണ് സിനിമകള്‍ ചെയ്യുന്നത്. വിസ്മയ തുടക്കം എന്ന സിനിമയിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. തുടക്കത്തില്‍ മറ്റൊരു പ്രധാന റോളില്‍ ആന്റണിയുടെയും ശാന്തിയുടെയും മകന്‍ ആഷിഷ് ജോസ് ആന്റണിയും അഭിനയിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.
1988 ല്‍ തുടങ്ങിയതാണ് ആന്റണി പെരുമ്പാവൂര്‍ - മോഹന്‍ലാല്‍ ബന്ധം. മോഹന്‍ലാല്‍ അഭിനയിച്ച പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ടെംപററി ഡ്രൈവറായി എത്തിയതായിരുന്നു ആന്റണി പെരുമ്പാവൂര്‍. തുടര്‍ന്ന് അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മൂന്നാം മുറയുടെ സെറ്റിലും ആന്റണി പെരുമ്പാവൂര്‍ ഉണ്ടായിരുന്നു. ആന്റണിയുടെ പെരുമാറ്റവും, ജോലിയോട് കാണിക്കുന്ന ആത്മാര്‍ത്ഥതയും മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ ശോഭനയോട് ചോദിച്ചതുപോലൊരു ചോദ്യം ലാല്‍ അന്ന് ആന്റണി പെരുമ്പാവൂരിനോട് ചോദിച്ചു, പോരുന്നോ എന്റെ കൂടെ എന്ന്. അങ്ങനെ കൂടെക്കൂടിയ ബന്ധമാണത്. ഇന്നും അത് തുടരുന്നു. മോഹന്‍ലാലിന്റെ നിഴലായി, ആത്മാവ് സൂക്ഷിപ്പുകാരനായി ആന്റണി പെരുമ്പാവൂര്‍ കൂടെ തന്നെയുണ്ട്.!






English (US) ·