മമ്മൂട്ടിക്കൊപ്പമുള്ള അടൂരിന്റെ പദയാത്ര ഡിസംബർ 4 ന്; മൂന്ന് ദശകങ്ങൾക്കിപ്പുറത്ത് ലെജന്റ്സ് ഒന്നിക്കുന്നു

4 weeks ago 4
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം 'പദയാത്ര' റിലീസിനൊരുങ്ങുകയാണ്. 2026 ഡിസംബർ നാലിന് പുറത്തിറങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

മലയാളത്തിന്റെ പകരം വെക്കാനില്ലാത്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരു ദശകത്തിന്റെ ഇടവേളക്ക് ശേഷം തിരികെ വരികയാണ്. ആ തിരിച്ച് വരവാണെങ്കിലോ അഭിനയകലയുടെ കുലപതി മമ്മൂട്ടിയെ മുൻനിർത്തിയും. സംവിധാനകലയുടെ തന്മയത്വം ഏറ്റവും ഗംഭീരമായി കൈകാര്യം ചെയ്യുന്ന അടൂർ, മമ്മൂട്ടിക്കൊപ്പം 32 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ അതിഗംഭീരമായൊരു സിനിമാനുഭവത്തിൽ കുറഞ്ഞ മറ്റെന്താണ് മലയാളി സ്വീകരിക്കുക.

Samayam Malayalamമൂക്കുത്തി അമ്മൻ 2 ട്രെയിലർ പുറത്ത്: പോലീസ് ഉദ്യോഗസ്ഥയായും ദേവിയായും നയൻതാര; ചിത്രം ദീപാവലിക്ക് തിയേറ്ററുകളിൽ
മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി' നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും പദയാത്രക്കുണ്ട്. കെ വി മോഹൻകുമാർ ആണ് അടൂരിനൊപ്പം ചിത്രത്തിൽ സഹഎഴുത്തുകാരനായി എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഷെഹ്നാദ് ജലാൽ ആണ് പദയാത്രയുടെ ഛായാഗ്രാഹകൻ. മാത്രമല്ല ദുൽകർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ പദയാത്ര vitharanam ചെയ്യുന്നത്.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, മധുപാൽ, ജഗദീഷ്, അലൻസിയർ, നന്ദു, ശ്രീഷ്മ ചന്ദ്രൻ എന്നിവരാണ്.

ചിത്രത്തിൽ ദേവദാസ് എന്ന ഡോക്ടറുടെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. തികഞ്ഞ ആദർശശീലനായ ഡോക്ടറുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥക്ക് ഇതിവൃത്തം. പദയാത്ര തികച്ചും ഒരു സോഷ്യോ-പൊളിറ്റിക്കൽ മൂവിയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പദയാത്രയിൽ പ്രതീക്ഷിക്കുന്നത് മമ്മൂട്ടിയുടെ പ്രകടനമാണോ അതോ അടൂരിന്റെ തിരിച്ച് വരവിനെയാണോ എന്ന് ചോദിച്ചാൽ തീർച്ചയായും നമ്മൾ ഒന്ന് കുഴങ്ങും. കാരണം അനന്തരം, മതിലുകൾ, വിധേയൻ എന്നിങ്ങനെ മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകൾ പിറവി കൊണ്ടത് ഈ കൂട്ട്കെട്ടിൽ നിന്ന് തന്നെയാണല്ലോ.


1987ലാണ് മമ്മൂട്ടിയും അടൂരും ആദ്യമായി ഒന്നിച്ച അനന്തരം പുറത്തിറങ്ങുന്നത്. പിന്നീട് ചെയ്ത മതിലുകൾ, വിധേയൻ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങൾ മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.

32 വർഷങ്ങൾക്കിപ്പുറം അടൂരും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതക്ക് പുറമെ, മലയാള സിനിമയിലെ പ്രമുഖ താരനിരയും, പ്രമുഖ അണിയറ പ്രവർത്തകരും ഒന്നിക്കുന്നുവെന്ന വിഖ്യാതിയും ചിത്രത്തിനുണ്ട്. ഏതായാലും ഡിസംബർ 4 ഒരു ബെഞ്ച് മാർക്ക് സൃഷ്ടിക്കുവാൻ പോകുന്ന വെള്ളിയാഴ്ചയായി മാറുമെന്നാണ് സിനിമ പ്രേമികൾ വിലയിരുത്തുന്നത്.

Read Entire Article