04 April 2025, 09:34 AM IST

ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ എം സംസാരിക്കുന്നു. മൈജി ചെയർമാൻ എ. കെ ഷാജി സമീപം
കോഴിക്കോട്: കേരളത്തിലെ യുവജനങ്ങളെ പിടികൂടിയിരിക്കുന്ന ലഹരിക്കെതിരെ പട പൊരുതാം എന്ന സന്ദേശവുമായി മൈജിയുടെ നേതൃത്വത്തിൽ മൈജി ജീവനക്കാർ അണിനിരന്ന 'പടയോട്ടം' എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടയോട്ടം നടന്നു. രാവിലെ 6 ന് പൊറ്റമ്മൽ മൈജി ഫ്യുച്ചർ ഷോറൂമിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കോഴിക്കോട് ബീച്ചിൽ അവസാനിച്ചു. കൂട്ടയോട്ടത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മൈജി ചെയർമാൻ എ.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ എം മുഖ്യാതിഥിയായിരുന്നു. പടയോട്ടത്തിൽ 500 ഒാളം മൈജി സ്റ്റാഫുകൾ പങ്കെടുത്തു. ഇതിന്റെ ഭാഗമായി 120ൽ പരം മൈജി ഷോറൂമുകളിൽ പ്രതിജ്ഞയും, ബോധവത്കരണ പരിപാടിയും നടന്നു.
മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്തുക, മയക്കുമരുന്നിന് അടിമപ്പെട്ടവരെ മാറ്റി നിർത്താതെ അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക, നമ്മുടെ യുവജനങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതബോധം വളർത്തുക എന്നീ കാര്യങ്ങളുടെ ഒരു തുടക്കം എന്ന രീതിയിലാണ് മൈജി പടയോട്ടം സംഘടിപ്പിച്ചത്. പടയോട്ടം കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് മൈജി ലക്ഷ്യമിടുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ നിരവധി സി എസ് ആർ പ്രവർത്തനങ്ങൾ നടത്തി മാതൃകയായ ബ്രാൻഡാണ് മൈജിയെന്നും, കൂട്ടയോട്ടം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി അറിയിച്ചു.
വ്യക്തികളുടെ ഭാവിയെ മാത്രമല്ല രാജ്യത്തിന്റെ ഭാവിയെ തന്നെ മുൻനിർത്തി മയക്കുമരുന്നെന്ന തിന്മയെ ഏറ്റവും ശക്തമായി പ്രതിരോധിക്കേണ്ട സമയമാണിത്. അത്രയും വേദനാജനകമായ വാർത്തകളാണ് ഒരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇനി ഇത്തരം വിപത്തുകൾ ഉണ്ടാവാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈജി പടയോട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എ.കെ ഷാജി കൂട്ടിച്ചേർത്തു.
കേരളീയ സമൂഹത്തിലെ കൗമാരവും, യൗവ്വനവും ലഹരിയ്ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ മൈജിയുടെ പടയോട്ടം സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടി എന്ന നിലയിൽ അഭിനന്ദനമർഹിക്കുന്നുവെന്നും, മയക്കുമരുന്നെന്ന വിപത്തിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാനായി ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത മൈജിയുടെ പ്രവർത്തനം എല്ലാവർക്കും ഏറെ ആവേശം പകരുന്നതാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ എം പറഞ്ഞു.
Content Highlights: my g padayottam
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·