പൊതുവെ വളരെ ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ആളാണ് അഖില്‍. പക്ഷേ തനിക്ക് കോണ്ടന്റ് ക്രിയേറ്റര്‍ ആവണം, സിനിമയില്‍ അഭിനയിക്കണം എന്നതൊക്കെയായിരുന്നു അഖിലിന്റെ ആഗ്രഹം. പഠനം പൂര്‍ത്തിയായപ്പോള്‍ മര്‍ച്ചന്റ് നേരി ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പക്ഷേ അത് അല്ല തന്റെ പാഷന്‍ എന്ന് തിരിച്ചറിഞ്ഞ അഖില്‍, ആ ജോലി വേണ്ട എന്ന് വച്ചാണ് കോണ്ടന്റ് ക്രിയേഷനിലേക്ക് തിരിഞ്ഞത്.
പാട്ട് കണ്ടിട്ട് തന്നെ സിനിമ കാണാന്‍ തോന്നുന്നു; ബത്‌ലഹേം കുടുംബ യൂണിറ്റിലെ പാട്ട് തരുന്ന ഫീല്‍!
ടിക് ടോക്ക് വീഡിയോയിലൂടെയായിരുന്നു തുടക്കം. പിന്നീട്, ഇന്‍സ്റ്റഗ്രാം റീല്‍, മോജ് റീല്‍, യൂട്യൂബ് എന്നിങ്ങനെ ഓരോ പ്ലാറ്റ്‌ഫോമുകളിലായി അഖില്‍ തന്റെ അവസരങ്ങള്‍ കണ്ടെത്തി. കൂടുതലും ആളുകളെ ചിരിപ്പിക്കുന്ന വിധം കോമഡി റീലുകള്‍ തന്നെയായിരുന്നു. തുടക്കത്തില്‍ കുറച്ചൊക്കെ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നപ്പോഴും, അതെല്ലാം തനിക്കൊരു പ്രചോദനമായി മുന്നില്‍ കണ്ട് മുന്നോട്ടു വരികയായിരുന്നു.
തളര്‍ച്ചകളില്‍ തനിക്കൊപ്പം സുഹൃത്തുക്കളും കുടുംബവും കൂടെ നിന്നിട്ടുണ്ട് എന്ന് അഖില്‍ പറയുന്നു. സിനിമകളും സീരിയലുകളും ഒന്നും ചെയ്യാതെ തന്നെ അഖിലിനെ തേടി ആരാധകരെത്തിയത് അത്രയും രസകരമായ വീഡിയോകള്‍ ചെയ്തതിലൂടെയാണ്. മൂവി പ്രമോഷന്‍ വീഡിയോകളും അഖിലിന് താരപരിവേഷം നല്‍കി. അതിനിടയിലായിരുന്നു മേഘയുമായുള്ള പ്രണയ വിവാഹം.
വിവാഹത്തിന് ശേഷമാണ് സിനിമയിലേക്കുള്ള അഖിലിന്റെ അരങ്ങേറ്റം. ജയറാമും കാളിദാസ് ജയറാമിം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആശകള്‍ ആയിരം എന്ന ചിത്രത്തില്‍ നല്ലൊരു വേഷം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. അതിന് ശേഷമാണ് മഹാരാജ ഹോസ്റ്റല്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായുള്ള അവസരം ലഭിച്ചത്. സിനിമയില്‍ അങ്ങനെ സജീവമാവുന്നതിനിടയിലാണ് അഖിലിന്റെ സ്വകാര്യ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നുണ്ടായത്. പക്ഷേ ഇതും താന്‍ അതിജീവിക്കും എന്നാണ് അഖില്‍ എന്‍ആര്‍ഡി പറഞ്ഞത് എന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഇനിയൊരു ബ്രേക്കിന് ശേഷം മാത്രമേ അഖിൽ സോഷ്യൽ മീഡിയയിലേക്കുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്.




English (US) ·