അക്ക എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണിപ്പോള്‍ പൂര്‍ണിമ ഇന്ദ്രജിത്ത്. ദേവിക എന്ന കഥാപാത്രമായിട്ടാണ് പൂര്‍ണിമ അക്കയില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മകളും, തന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രംഗങ്ങളും, സിനിമയ്ക്ക് അപ്പുറത്തെ സൗഹൃദവും എല്ലാം ചിത്രങ്ങളിലൂടെ പൂര്‍ണിമ പങ്കുവയ്ക്കുന്നു.
നടനോ പാട്ടുകാരനോ കോടീശ്വരനോ അല്ല; ആഗ്രഹിച്ച പോലൊരാളെ കണ്ടുമുട്ടി, വിവാഹിതയാവുന്നു എന്ന് റിമി ടോമി
കീര്‍ത്തി സുരേഷിനൊപ്പമുള്ള ഒന്നിലധികം ഫോട്ടോകളും വീഡിയോയും പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്. എനിക്ക് മറ്റൊരു അമ്മയില്‍ പിറന്ന സഹോദരന്‍ എന്നാണ് കീര്‍ത്തി സുരേഷിനെ കുറിച്ച് പൂര്‍ണിമ പറയുന്നത്.
പൂര്‍ണിമയുടെ സിനിമ തിരഞ്ഞെടുപ്പുകള്‍
ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് മുന്‍പ് വരെ സഹനായിക വേഷങ്ങളിലും നായിക വേഷങ്ങളിലുമൊക്കെ പൂര്‍ണിമ സജീവമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായും ബ്രേക്ക് എടുത്ത നടി പിന്നീട് ബിസിനസ്സില്‍ ശ്രദ്ധ ചെലുത്തി. പ്രാണ എന്ന ബൊട്ടീക് ഇന്റര്‍നാഷണല്‍ ലെവലിലേക്ക് വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൂര്‍ണിമ. അതിനൊപ്പം തന്റെ കുടുംബവും കൂടുതല്‍ ശക്തിപ്പെടുത്തി, രണ്ട് പെണ്‍ മക്കളെയും വളര്‍ത്തിയെടുത്തു. പ്രാണ ഡിസൈന്‍ ചെയ്ത വേഷത്തില്‍ സെലിബ്രിറ്റികള്‍ ഇന്റര്‍നാഷണല്‍ വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് പൂര്‍ണിമയുടെ അഭിമാനകരമായ നേട്ടം തന്നെയായിരുന്നു.താന്‍ ആഗ്രഹിച്ചത് പോലെ പ്രാണ വളര്‍ന്നതിന് ശേഷമാണ് പൂര്‍ണിമ അഭിനയത്തിലേക്ക് തിരിച്ചു വന്നത്. എന്നിരുന്നാലും, ഒന്നിനു പിറകെ ഒന്നായി കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്യാം എന്ന നിലയില്‍ അല്ല പൂര്‍ണിമ മുന്നോട്ടു പോകുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യുകയാണ് എന്ന് തിരിച്ചുവരവില്‍ നടി ചെയ്തിട്ടുള്ള സിനിമകള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാവും.
അഭിനയം നിര്‍ത്തി, 18 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. അതിന് ശേഷം ഈ ഏഴ് വര്‍ഷത്തിനിടയില്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് നടി ചെയ്തിട്ടുള്ളത്. തുറമുഖം, ബാള്‍ട്ടി, ഒരു കട്ടില്‍ ഒരു മുറി എന്നീ മലയാള സിനിമകള്‍ക്ക് പുറമെ ഹിന്ദിയില്‍ രണ്ട് പ്രൊജക്ടുകളും മാത്രം.




English (US) ·