മറ്റൊരു പെണ്‍സുഹൃത്ത് വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഭാര്യയാണ് ഉറ്റ സുഹൃത്ത് എന്ന് വെങ്കടേഷ്

3 months ago 16

Authored by: അശ്വിനി പി|Samayam Malayalam9 Feb 2026, 9:04 p.m. IST

41 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ദഗ്ഗുപതി വെങ്കടേഷിന്റെയും നീരജയുടെയും. അതിന്റെ ഏറ്റവും വലിയ കാരണം എന്നത് ഇരുവരുടെയും സൗഹൃദം തന്നെയാണ്

venkateshവെങ്കടേഷും ഭാര്യ നീരജയും
തെലുങ്ക് സൂപ്പര്‍താരം ദഗ്ഗുപതി വെങ്കടേഷ് ഇന്നും തന്റെ സ്റ്റൈല്‍ കൊണ്ടും അഭിനയം കൊണ്ടും മുന്‍ നിരയില്‍ തന്നെയാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ, സ്റ്റാര്‍ഡത്തെ ചൊല്ലിയുള്ള ഫാന്‍ ഫൈറ്റുകലിലോ ഒന്നും തന്നെ വെങ്കടേഷ് ഭാഗമല്ല. താരം എത്രത്തോളം വലിയ ഫാമിലിമാന്‍ ആണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴുള്ള നടന്റെ വാക്കുകള്‍. എനിക്ക് ഭാര്യയാണ് ഉറ്റ സുഹൃത്ത് എന്നാണ് വെങ്കടേഷ് പറഞ്ഞത്

ഭാര്യ നീരജ എന്റെ പങ്കാളി മാത്രമല്ല, ഉറ്റ സുഹൃത്തും കൂടെയാണ്. നീരജയുടെ സാന്നിധ്യം എന്റെ ജീവിതത്തിലുള്ളതുകൊണ്ടു തന്നെ ജീവിതത്തില്‍ മറ്റൊരു പെണ്‍സുഹൃത്ത് വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് വെങ്കടേഷ് പറഞ്ഞത്.

Also Read: വിജയ്ക്ക് വേണ്ടി പാടിയ പാട്ട് ട്രോളായപ്പോള്‍ വിഷമം തോന്നിയോ; മമിത ബൈജു പറയുന്നു

ഭാര്യയ്‌ക്കൊപ്പമുള്ള ക്വാളിറ്റി ടൈം ശരിക്കും ആസ്വദിക്കുന്നുണ്ട്, അതിപ്പോള്‍ ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നതായാലും, ഒരുമിച്ച് യാത്ര ചെയ്യുന്നതാണെങ്കിലും, വെറുതേ ഒരുമിച്ചിരിക്കുന്നതായാലും എല്ലാം. പരസ്പരമുള്ള ആഴത്തിലുള്ള ധാരണയിലും കംഫര്‍ട്ടിലും കംപാനിയന്‍ഷിപ്പിലും അധിഷ്ഠിതമായ ബന്ധമാണെന്നാണ് വെങ്കടേഷ് ഭാര്യയുമായുള്ള ബന്ധത്തെ വിശേഷിപ്പിക്കുന്നത്.

Also Read: കല്യാണം കഴിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല, മറ്റുള്ളവര്‍ക്ക് വേണ്ടി കല്യാണം കഴിക്കില്ല എന്ന് ചിമ്പു

നീരജയുമായുള്ള ഈ ജീവിതം സന്തോഷവും സമാധാനവും പൂര്‍ണതയും നല്‍കുന്നതാണ്. ഈ പ്രശസ്തിയ്ക്കും വിജയത്തിനുമപ്പുറം ഇമോഷണല്‍ കണക്ഷന്‍ എത്രത്തോളം വലുതാണെന്നും ദാമ്പത്യത്തിലൂടെ എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്- വെങ്കടേഷ് പറഞ്ഞു.

Also Read: എന്റെ ഈ പ്രായത്തിലാണ് അമ്മയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്; ഇന്ന് സുപ്രിയയെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല

കാനഡയിൽ പണി വരുന്നു! ബാക്ക്‌ലോഗ് 12.7% വർദ്ധിച്ചു; നിങ്ങളുടെ വിസ വൈകാൻ കാരണമിതാണ്


ഒന്നിലധികം വിവാഹം ചെയ്യുകയും, മിണ്ടിയാല്‍ ഡിവോഴ്‌സ് ആവുകയും ചെയ്യുന്ന സിനിമ ഇന്റസ്ട്രിയില്‍ വെങ്കടേഷിന്റെയും നീരജയുടെയും ബന്ധം അത്രമേല്‍ സ്‌ട്രോങ് ആണ്. 1985 ല്‍ ആണ് നീരജയുമായുള്ള വെങ്കടേഷിന്റെ വിവാഹം കഴിഞ്ഞത്. മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടക്കം നാല് മക്കളാണ് നീരജയ്ക്കും വെങ്കടേഷിനും. ഇരുവരുടെയും 41 വര്‍ഷത്തെ ദാമ്പത്യ ജീവിതം ആരാധകര്‍ക്കും വലിയൊരു ഇന്‍സ്പിരേഷന്‍ തന്നെയാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article