മാനന്തവാടിയിൽ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം ഉദ്ഘാടനംചെയ്തു

5 months ago 6

01 August 2025, 03:32 PM IST

MyG

MyG

കോഴിക്കോട്: വയനാട് മാനന്തവാടിയിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഞ്ജു വാരിയർ നിർവഹിച്ചു. വീണാ തിയേറ്ററിനുസമീപം കളമ്പുകാട്ട് ബിൽഡിങ്ങിലാണ് വിശാലമായ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം തുടങ്ങിയത്. മൈജിക്കുപുറമേ മാനന്തവാടിയിലെ രണ്ടാമത്തെ ഷോറൂമാണിത്.

ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്. ഉദ്ഘാടനദിനത്തിൽ ലാഭമീടാക്കാതെയുള്ള വിൽപ്പനയാണ് മൈജി മാനന്തവാടിക്ക് സമ്മാനിച്ചത്. ഒപ്പം, ഷോറൂം സന്ദർശിച്ചവർക്കും പർച്ചേസ് ചെയ്തവർക്കും ഒാരോ മണിക്കൂറിലും ടിവി, ഗ്യാസ് സ്റ്റൗ, ഹോം തിയേറ്റർ, സ്മാർട്ട് വാച്ച്, മിക്സർ ഗ്രൈൻഡർ, വാഷിങ് മെഷീൻ, എയർ ഫ്രയർ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ സ്വന്തമാക്കാനുള്ള അവസരവുമുണ്ടായിരുന്നു. കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് ഉത്പന്നത്തിന്റെ ആറുശതമാനംമുതൽ 100 ശതമാനംവരെ വില ഉപഭോക്താവിന് തിരിച്ചുനൽകിയ ബോൾ ഗെയിമും ഉണ്ടായിരുന്നു.

140-തിലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവുംവലിയ റീട്ടെയിൽ സെയിൽസ്-സർവീസ് നെറ്റ് വർക്കാണ് മൈജി. കൂടുതൽ വിവരങ്ങൾക്ക്: 9249001001.

Content Highlights: myg mananthavadi

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article