മാസങ്ങളുടെ ഹാര്‍ഡ് വര്‍ക്ക്, ഇത്രയും വലിയ മാറ്റത്തിന് ആരാണ് പ്രചോദനമായത്? ഗ്രേസ് ആന്റണി പറയുന്നു

1 month ago 4
ഗ്രേസ് ആന്റണിയുടെ അഭിനയം മാത്രമല്ല, ഡെഡിക്കേഷനും വലിയൊരു പ്രചോദനമാണ് എന്ന് തെളിയിക്കുന്നതാണ് നടിയുടെ പുതിയ ശാരീരിക മാറ്റം. ശരീരത്തിന്റെ വണ്ണം നിയന്ത്രിക്കാന്‍ കഴിയാതെ കൂടിയപ്പോള്‍, ഗ്രേസ് ആന്റണിയുടെ മുഖം തന്നെ മാറിപ്പോയിരുന്നു. ഒരു നടി എന്ന നിലയില്‍ അവരുടെ ശരീര സൗന്ദര്യം തന്നെയാണ് ഏറ്റവും വലിയ കാര്യം എന്നിരിക്കെ ഗ്രേസ് അതില്‍ ശ്രദ്ധിച്ചതേയിരുന്നില്ല.

എന്നാല്‍ ഒരു ഘട്ടത്തില്‍ ഗ്രേസ് ആന്റണി ആ തീരുമാനമെടുത്തു. നിയന്ത്രണാതീതമായി വണ്ണം കൂടിയപ്പോള്‍ ഗ്രേസ് ആന്റണി ദൃഢമായ ഒരു തീരുമാനമെടുത്തു, ആ തീരുമാനത്തിന്റെ ഫലമാണ് ഇന്നത്തെ നടിയുടെ ഈ ലുക്ക്. പത്ത് വയസ്സ് കുറഞ്ഞത് പോലെ മെലിഞ്ഞു സുന്ദരിയായി. സൗന്ദര്യം കൂടി എന്ന് മാത്രമല്ല, ഗ്രേസിന്റെ സെല്‍ഫ് ലവ്വും, സെല്‍ഫ് കോണ്‍ഫിഡന്‍സും ഇതിലൂടെ കൂടി എന്ന് പറയാതെ വയ്യ.

Also Read: സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി, ഞാന്‍ എല്ലാം ആസ്വദിക്കുകയാണ്!

ഇപ്പോള്‍ ഗ്രേസ് ആന്റണി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ അധികവും തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷനെ കാണിക്കുന്ന വിധം തന്നെയാണ്. അങ്ങനെയാണ്, ഈ വലിയ മാറ്റത്തിന് ആരാണ് തനിക്ക് പ്രചോദനമായത് എന്ന് ഗ്രേസ് പറഞ്ഞിരിയ്ക്കുന്നത്.

മാസങ്ങളുടെ കഷ്ടപ്പാടും ഹാര്‍ഡ് വര്‍ക്കും ഏതാനും സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആക്കി മാറ്റിയാണ് ഗ്രേസ് പങ്കുവച്ചിരിയ്ക്കുന്നത്. അതിലാണ് ഈ മാറ്റത്തിന് തനിക്ക് പ്രചോദനമായത് താന്‍ തന്നെയാണ് എന്ന് ഗ്രേസ് പറയുന്നത്. സ്വയം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമപ്പുറം മറ്റാര്‍ക്കും നമുക്ക് വേണ്ടി അത് ചെയ്തു തരാന്‍ സാധിക്കില്ല എന്ന് കൂടെയാണ് ഇതിലൂടെ ഗ്രേസ് കാണിച്ചു തരുന്നത്.


ഈ മാറ്റത്തില്‍ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു എന്ന് ഹാഷ് ടാഗില്‍ ഗ്രേസ് ആന്റണി പറയുന്നുണ്ട്. നിങ്ങളുടെ ഈ മാറ്റം ഞങ്ങള്‍ക്കൊരു പ്രചോദനമാണ് എന്ന് പറഞ്ഞാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. ആന്റി ലുക്കില്‍ നിന്ന് ഒരു പെണ്‍കുട്ടി എന്ന ലുക്കിലേക്ക്- എന്ന് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടുണ്ട്. സഹോദരാ ഒരിക്കലും ഒരാളെയും അവരുടെ സൈസിന്റെ പേരില്‍ ലേബല്‍ ചെയ്യരുത്, അത് നല്ലതല്ല എന്നാണ് ഗ്രേസ് അയാള്‍ക്ക് നല്‍കിയ മറുപടി.
Read Entire Article