മിന്ത്രക്കെതിരെ ഇ.ഡി: 1654 കോടിയുടെ എഫ്ഡിഐ ലംഘനത്തിന് കേസ്

5 months ago 7

23 July 2025, 02:52 PM IST

myntra

Image:Freepik

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡി. 1654 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനം ചൂണ്ടിക്കാണിച്ചാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളത്. എഫ്ഡിഐ നയ പ്രകാരം നിയന്ത്രണങ്ങളുള്ള മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലാണ് ക്രമക്കേട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

ഒരേസമയം മൊത്തവ്യാപാര(ബിടുബി)വും ചില്ലറ വ്യാപാര(ബിടുസി)വും നടത്തി നിയമങ്ങള്‍ മറികടക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചതായും ഇ.ഡി ആരോപിക്കുന്നു.

2010ല്‍ പ്രാബല്യത്തിലായ എഫ്ഡിഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് പ്രധാന ആരോപണം. ഫെമ നിയമത്തിലെ വകുപ്പ് 6(3)ബി പ്രകാരമുള്ള വ്യവസ്ഥകള്‍ മറികടന്ന് 1,654.35 കോടിയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Content Highlights: Myntra Faces ED Probe Over ₹1654 Crore FDI Breach

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article