Authored by: അശ്വിനി പി|Samayam Malayalam•24 Mar 2026, 9:34 americium IST
മീനാക്ഷിക്ക് ദിലീപും, ദിലീപിന് മീനാക്ഷിയും എന്ന രീതിയിലാണ് ആ അച്ഛന്റെയും മകളുടെയും സ്‌നേഹം. ഇന്ന് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ 26 ആം ജന്മദിനമാണ്.
മീനാക്ഷി ദിലീപിന് 26 ആം ജന്മദിനംഅതെ ഇന്ന് മീനാക്ഷി ദിലീപിന് 26 വയസ്സ് തികയുകയാണ്. പാതിരാത്രിയാണ് ദിലീപ് മകളുടെ ജന്മദിനം ആഘോഷിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കേക്ക് മുറിച്ച് മീനൂട്ടിയ്ക്ക് കൊടുക്കുന്ന ഒറു ഫോട്ടോ ആണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ഫോട്ടോയില്‍ മീനാക്ഷിയും ദിലീപും മാത്രമേയുള്ളൂ. ഹാപ്പി ബര്‍ത്ത് ഡേ മീനൂട്ടി എന്ന് പറഞ്ഞുകൊണ്ട്, ഒരു വിദേശ യാത്രയ്ക്കിടയില്‍ എടുത്ത സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാം പോസ്റ്റായും പങ്കുവച്ചിട്ടുണ്ട്.
Also Read: ദുല്‍ഖര്‍ സല്‍മാനുമായുള്ള മോന്റെ സൗഹൃദം ദോഷം ചെയ്യും എന്ന് ജയസൂര്യ, അവന്റെ അച്ഛന്‍ മമ്മൂട്ടിയാണ്!പോസ്റ്റിന് താഴെ മീനാക്ഷിക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. കലാഭവന്‍ ഷാജോണ്‍ അടക്കം പലരും മൂനൂട്ടിയ്ക്ക് ആശംസകള്‍ അറിയിക്കുന്നു, ഇത് അവരുടെ ലോകം, അവരുടെ സന്തോഷം എന്ന് പോസ്റ്റിന് ഒരാളുടെ കമന്റ്.
2000 ല്‍ ആണ് ദിലീപിനും മഞ്ജു വാര്യര്‍ ക്കും മീനാക്ഷി പിറന്നത്. ചെറുപ്പം മുതലേ അച്ഛന്റെ കുട്ടിയായിരുന്നു, അതുകൊണ്ട് തന്നെയാണ് വിവാഹ മോചനത്തിന് ശേഷം എതിര്‍പ്പുകളൊന്നും ഇല്ലാതെ മകളെ അച്ഛനൊപ്പം വിട്ടത് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. അവര്‍ തമ്മിലുള്ള ബോണ്ട് എന്താണ് എന്നെനിക്കറിയാം, അത് പിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അന്ന് മഞ്ജു പറഞ്ഞത്. 26 കാരിയായ മീനാക്ഷി ഇപ്പോള്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ ഒരു സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്.
താനുമായി ബന്ധപ്പെട്ട ഒരാളുടെ പോലും ജന്മദിനം മറന്ന് പോകാതെ ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ആശംസ പോസ്റ്റ് പങ്കുവയ്ക്കുന്ന ആളാണ് മഞ്ജു വാര്യര്‍. എന്നാല്‍ ഇക്കാലം വരെ മകള്‍ക്ക് വേണ്ടിയൊരു പോസ്റ്റും പങ്കുവച്ചിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം ഫോണിലൂടെ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്, അത് സോഷ്യല്‍ മീഡിയയിലെ ആളുകളെ ബോധ്യപ്പെടുത്തേണ്ടതില്ല, മഞ്ജു മീനാക്ഷിക്കൊരു പോസ്റ്റിട്ടാല്‍ അത് മറ്റ് പല തരത്തിലും വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ട് മാത്രമാണ് അങ്ങനെ ഒരു പോസ്റ്റ് ഒഴിവാക്കുന്നത് എന്നാണ് മഞ്ജുവുമായി അടുപ്പമുള്ളവര്‍ പറഞ്ഞിട്ടുള്ളത്.






English (US) ·