മുഖ്യമന്ത്രിയെ കാണാൻ ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രം; പൊതുജനങ്ങൾക്ക് പുതിയ നിയന്ത്രണം

2 weeks ago 5

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള പൊതുജന സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ക്രമീകരണമനുസരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിക്കൂ. സെപ്റ്റംബർ 2 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് വേഗത്തിൽ പരാതി നൽകാനും സൗകര്യമൊരുക്കുന്നതിനുമാണ് ഈ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും നിശ്ചിത ദിവസങ്ങളിൽ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാൻ കഴിയും.

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ തിരക്ക് കുറയ്ക്കുകയും സന്ദർശന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read Entire Article