മുടിയിലും ചുണ്ടിലും മുഖത്തും ചികിത്സകൾ! ബക്കൽ ഫാറ്റ് റിമൂവൽ, ബോട്ടോക്സ്, ഫേസ് ലിഫ്റ്റിങ് വരെ; താരങ്ങളുടെ മാറ്റത്തെ കുറിച്ച് ചർച്ചകൾ

3 months ago 8

Authored by: ഋതു നായർ|Samayam Malayalam4 Dec 2025, 3:13 p.m. IST

താരങ്ങൾ മാത്രമല്ല ഇന്ന് സാധാരണക്കാരും ചെയ്യുന്ന ബ്യൂട്ടി ട്രീട്മെന്റുകൾ ഏറെയുണ്ട്. ഇൻഡസ്ട്രയിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന ട്രീറ്റ്മെന്റുകൾ നിരവധിയാണ്

Malayalam celebritie allegedly undergoing quality   treatments(ഫോട്ടോസ്- Samayam Malayalam)
സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്ന താരങ്ങളുടെ പ്രത്യക്ഷമായ മാറ്റങ്ങൾ കാണുമ്പൊൾ ഇവർക്ക് എങ്ങനെയാണ് ഇത്രയും ഭംഗി ഈ അറുപതുകളിലും എഴുപതുകളിലും എന്ന് തോന്നിപോകും. അത് മുൻ നിര താരങ്ങളിൽ എല്ലാം കാണാൻ സാധിക്കും അറുപതുകഴിഞ്ഞ ലാലേട്ടൻ മുതൽ. എഴുപതിലേക്ക് എത്തിയ മമ്മൂട്ടിയും നാല്പത്തിലേക്ക് എത്തിയ മഞ്ജുവും നയൻസും എല്ലാം ട്രീട്മെന്റുകളിൽ നിൽക്കുന്നവർ ആണോ എന്ന് തോന്നിപോകും.

പ്രത്യക്ഷത്തിൽ എവിടെയും ഇവർ ഇതേകുറിച്ച് തുറന്നുപറച്ചിൽ നടത്തിയിട്ടില്ല എങ്കിലും ഇവരുടെ സർജറി അല്ലെങ്കിൽ ട്രീറ്റ്‌മെന്റ് എടുത്ത ഡോക്ടേഴ്സും സമ്മതിക്കാറുണ്ട്. അല്ലെങ്കിൽ ഇത്തരം ട്രീട്മെന്റുകൾ ചെയ്യുന്ന ഡോക്ടർമാർക്ക് ട്രീറ്റ്മെന്റുകൾ എടുത്ത ആളുകളെ കണ്ടാൽ മനസിലാകും എന്നതാണ് മറ്റൊരു യാഥാർഥ്യം

ഒടിയൻ സിനിമ ഇറങ്ങിയ ശേഷം ആണ് മോഹൻലാലിന്റെ മുഖത്തെ മാറ്റം ആരാധകർ പോലും ശ്രദ്ധിച്ചത്. എഴുപതിലേക്ക് അടുക്കുന്ന താരം ഇന്നും ഒരു നാല്പത്തിന്റെ ചുറു ചുറുക്കിൽ നിൽക്കണം എങ്കിൽ ഉറപ്പായും ഫേസ് ലിഫ്റ്റിങ് മെഗാസ്റ്റാര്സ് നടത്തിയിട്ടുണ്ടാകും എന്നാണ് പ്രഗത്ഭരായ മെഡിക്കൽ പ്രൊഫെഷണൽസ് അഭിപ്രായപെടുന്നത്.

ALSO READ: അവരുടെ സൗരഭ്‌ നമ്മുടെ കുര്യച്ചൻ! ദുൽഖറിന്റെയും അനുഷ്കയുടെയും മാഷാണ് ; പഞ്ചാബിക്കാരൻ ഇന്ന് മലയാളികളുടെ സ്വന്തം താരം

നയൻതാരയും, മഞ്ജു വാര്യരും ഒന്നും ഇക്കാര്യം സമ്മതിച്ചിട്ടില്ല എങ്കിലും മൂക്കിലെ സർജറിയും ബ്യൂട്ടി ട്രീട്മെന്റുകളെക്കുറിച്ചൊക്കെയും ഇവരുടെ ആരാധകർ തന്നെ സംസാരിക്കാറുണ്ട്. മൂക്കും ചുണ്ടും കവിളും ഒക്കെ സുന്ദരമാക്കാൻ വേണ്ടി പൈസ ചിലവിടുന്നത് താരങ്ങൾ മാത്രമല്ല സാധാരണക്കാരും ഉണ്ടെന്നതാണ് മറ്റൊരു യാഥാർഥ്യം.

ALSO READ: വീണ്ടും സുന്ദരൻ ആയെന്നോ! 74 വയസ് അതിശയിക്കണ്ട; പപ്പായ എന്നും വേണം; മീൻ വറുത്തത് വേണ്ട കറി വേണം; പുട്ടും ദോശയുമൊക്കെ ഇഷ്ടവിഭവം


ഇന്ദ്രജിത്ത് , പൃഥ്വി രാജ് , കുഞ്ചാക്കോബോബൻ, ജയസൂര്യ, ഫഹദ് ഫാസിൽ, എന്നിവർ മുടിയുടെ സൗന്ദര്യം, ശരീര സൗന്ദര്യം നിലനിർത്താനുള്ള ചികിത്സകൾ തേടിയെന്നും റിപോർട്ടുകൾ ഉണ്ട്. ബക്കൽ ഫാറ്റ് റിമൂവൽ, ബോട്ടോക്സ്, ഫേസ് ലിഫ്റ്റിങ് ഒക്കെയും ഇന്ന് സർവ്വസാധാരണമായ ട്രീട്മെന്റുകൾ ആയി ഇൻഡസ്ട്രിയിൽ മാറിക്കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു വസ്തുത.
Read Entire Article