21 August 2025, 05:23 PM IST

.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ (എന്‍ബിഎഫ്‌സി) ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ബെംഗളൂരുവില്‍ നടന്ന ആറാമത് സിഎക്‌സ് എക്‌സലന്‍സ് അവാര്‍ഡ്‌സ് 2025 ല്‍ 'മികച്ച ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ (എന്‍ബിഎഫ്‌സി) പുരസ്‌കാരം ലഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതും സ്വര്‍ണ്ണ വായ്പ മേഖലയില്‍ കമ്പനിയുടെ നേതൃപാടവം എടുത്തുകാട്ടുന്നതുമായ ഫലപ്രദമായ മാര്‍ക്കറ്റിംഗ് സംരംഭങ്ങള്‍ നല്‍കുന്നതിലുള്ള കമ്പനിയുടെ നൂതനമായ സമീപനത്തെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. ചെറുകിട വായ്പകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചുവരികയാണ്. ഗ്രാമീണ, അര്‍ദ്ധ നഗര വിപണികളില്‍ ഏറെ പ്രചാരം നേടിയ മുത്തൂറ്റ് മിനിയുടെ രാജ്യവ്യാപക സംരംഭമായ 'നിങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ക്കുള്ള ചെറിയ സ്വര്‍ണ്ണ വായ്പ' കാംപെയ്‌നാണ് പുരസ്‌കാരത്തിനര്‍ഹമായത്. വിദ്യാഭ്യാസ, മെഡിക്കല്‍ ചെലവുകള്‍ മുതല്‍ ഉത്സവകാല ഷോപ്പിംഗുകള്‍, ചെറുകിട ബിസിനസുകള്‍ വരെയുള്ള ആവശ്യങ്ങള്‍ക്ക്
വേഗതയേറിയതും ആക്‌സസ് ചെയ്യാവുന്നതും മാന്യവുമായ ഒരു ക്രെഡിറ്റ് ഓപ്ഷനാണിത്. ചെറുകിട സ്വര്‍ണ്ണ വായ്പകളെപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും ഈ കാംപെയ്ന്‍ സഹായിച്ചു. കമ്പനിയുടെ 90% ത്തിലധികം ഉപഭോക്താക്കളും അത്തരം വായ്പകള്‍ ഉപയോഗിക്കുന്നു. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍, വാട്ട്‌സ്ആപ്പ്, കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയിലൂടെ പ്രചരിപ്പിച്ച കാംപെയ്‌നില്‍ യഥാര്‍ത്ഥ ജീവിത കഥകള്‍ അവതരിപ്പിച്ചത് ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനിടയാക്കി. കൂടാതെ ആദ്യമായി വായ്പയെടുക്കുന്നവരുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും 2, 3 നിര നഗരങ്ങളില്‍ വിപുലമായ വ്യാപനം നടത്താനും ഈ സംരംഭം സഹായിച്ചു.
ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും നിറവേറ്റുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ അവാര്‍ഡെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ആരുടേയും സാമ്പത്തിക ആവശ്യങ്ങള്‍ ചെറുതല്ല എന്ന വിശ്വാസത്തിലാണ് 'നിങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ക്കുള്ള ചെറിയ സ്വര്‍ണ്ണ വായ്പ' എന്ന കാംപെയ്ന്‍ ആരംഭിച്ചത്. തങ്ങളുടെ ഉപഭോക്തൃ ഇടപെടലിലും സേവന വിതരണത്തിലും നവീകരണം തുടരും. മുത്തൂറ്റ് മിനി വിശ്വാസത്തിന്റെയും പ്രവേശനക്ഷമതയുടെയും പര്യായമായി തുടരുന്നു എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികവുറ്റ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുക എന്നത് തങ്ങളുടെ ബിസിനസ് തത്വശാസ്ത്രത്തിന്റെ കാതലാണ്. പരമ്പരാഗത മൂല്യങ്ങളെ ആധുനിക രീതികളുമായി സംയോജിപ്പിക്കുന്നതിലുള്ള തങ്ങളുടെ ബിസിനസ്സ് രീതിയെ ഈ അവാര്‍ഡ് അംഗീകരിക്കുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിറ്റികളുമായി അര്‍ത്ഥവത്തായി ബന്ധപ്പെടാന്‍ തങ്ങളെ പ്രാപ്തരാക്കുന്നു. പ്രക്രിയകള്‍ ലളിതമാക്കുന്നതിലും, ഡിജിറ്റല്‍ ടച്ച്‌പോയിന്റുകള്‍ വികസിപ്പിക്കുന്നതിലും, അതിനനുസരിച്ചുള്ള കാംപെയ്‌നുകള്‍ സൃഷ്ടിക്കുന്നതിലുമുള്ള ശ്രമങ്ങള്‍ കമ്പനിയുടെ വളര്‍ച്ചായാത്രയുടെ കേന്ദ്രബിന്ദുവായി തുടരും. ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് മേധാവി കിരണ്‍ ജെയിംസിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഈ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന തങ്ങളുടെ മാര്‍ക്കറ്റിംഗ് വകുപ്പിന്റെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നു മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ മത്തായി കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ആപ്പ് സേവനങ്ങള്‍, ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ്, തത്ക്ഷണ വായ്പ വിതരണം എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംരംഭങ്ങളിലൂടെ മുത്തൂറ്റ് മിനി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ട്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 965 ലധികം ശാഖകളിലൂടെ കമ്പനി പ്രവര്‍ത്തിക്കുന്നു, 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കമ്പനിയില്‍ 5,500 ലധികം ജീവനക്കാരുണ്ട്.
Content Highlights: Muthoot Mini Wins Best Integrated Marketing Campaign Award
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·