Authored by: അശ്വിനി പി|Samayam Malayalam•28 Feb 2026, 12:05 p.m. IST
കല്യാണത്തിന് വരനും ഇത്രയധികം ആഭരണങ്ങള്‍ ധരിക്കാന്‍ സാധിക്കുമോ എന്ന് പലര്‍ക്കും ബോധ്യമായത് വിജയ് ദേവരകൊണ്ടയുടെ വിവാഹ ലുക്ക് കണ്ടപ്പോഴായിരിക്കും
രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ആഭരണംഇമിറ്റേറ്റ് ജ്വല്ലറികളുടെ കാലത്ത് ശരിക്കും വിജയ് ദേവരകൊണ്ടയും രശ്മികയും ധരിച്ചത് യഥാര്‍ത്ഥ സ്വര്‍ണം തന്നെയാണോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമേ കല്യാണത്തിന് ആഭരണം വേണ്ടൂ എന്ന ധാരണ തിരുത്തിച്ചതായിരുന്നു വിജയ് ദേവരകൊണ്ടയുടെ ആഭരണങ്ങള്‍. പക്ക ഒരു സീതാ - രാമ വിവാഹത്തിന്റെ ലുക്ക് പൂര്‍ണമാക്കിയത് ഇരുവരും ധരിച്ച ആഭരണങ്ങള്‍ തന്നെയാണ്. അത് തനി തങ്കം തന്നെയാണ് എന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ വരുന്നു.
Also Read: യുകെയില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി, കോടികളുടെ ആസ്തി; ആരാണ് വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം?പവന്‍ കണക്കല്ല, കിലോ കണക്കാണ് സ്വര്‍ണത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഇന്നത്തെ സ്വര്‍ണ വിലയില്‍ ഞെട്ടിക്കുന്നതാണ് ആ കണക്കുകള്‍. രണ്ടര മുതല്‍ മൂന്ന് കിലോ ഗ്രാം സ്വര്‍ണമാണ് ഇരുവരുടെയും ആഭരണം പണിയിക്കാനായി എടുത്തത്. പത്ത് മാസത്തോളമെടുത്താണ് ആഭരണത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ഹൈദരബാദിലെ പ്രമുഖ ജ്വല്ലറി ഡിസൈനേഴ്‌സ് ആണ് ദക്ഷിണേന്ത്യന്‍ ക്ഷേത്ര വാസ്തുവിദ്യയില്‍ നിന്നും രാജകീയ പൈതൃക രൂപങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭരണം പണിതത്. നാല് കോടി മുതല്‍ ഏഴ് കോടി വരെയാണ് ആഭരണത്തിന് ചെലവായ തുക
രശ്മികയുടെ വധുവിന്റെ വേഷം പൂര്‍ത്തിയാക്കിയത് ഒന്നിലധികം സ്വര്‍ണ്ണ മാലകള്‍, സ്റ്റേറ്റ്‌മെന്റ് ജുംകകള്‍, വളകള്‍, ആംലെറ്റുകള്‍, മാങ് ടിക്ക, വളരെ വിശദമായ അരക്കെട്ട് എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇത് ഒരു ദിവ്യവും ദൈവീക രൂപവും നടിക്ക് നല്‍കി. ലെയേര്‍ഡ് സ്വര്‍ണ്ണ ശൃംഖലകള്‍ ഉള്‍പ്പെടെയുള്ള രാജകീയ ക്ഷേത്ര ആഭരണങ്ങളും പരമ്പരാഗത ആഭരണങ്ങളുമാണ് വിജയ് ധരിച്ചത്. ഒരു പരമാധികാരിയുടെ രാജാവിന്റെ ലുക്ക് വിജയ്ക്ക് നല്‍കിയക് ആഭരണങ്ങള്‍ തന്നെയാണ്.






English (US) ·