പങ്കജ് കപൂറായിരുന്നു നീലമ അസീമിന്റെ ആദ്യ ഭര്‍ത്താവ്, അതില്‍ പിറന്ന മകനാണ് ഷാഹിദ് കപൂര്‍ . പിന്നീട് രാജേഷ് ഖട്ടയെ വിവാഹം ചെയ്തു. അതില്‍ ഇഷാനും പിറന്നു. രണ്ട് വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഉസ്ദാത് റാസ അലി ഖാനെ വിവാഹം ചെയ്യുന്നത്. അതും പരാജയപ്പെട്ടതിന് ശേഷം പിന്നീട് ഒറ്റയ്ക്ക് പോരാടി ജീവിക്കുകയായിരുന്നു നടി.
എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ പലതരത്തിലുള്ള കഥകളും തന്റെ പേരില്‍ മെനയുന്നു. എന്റെ മദ്യപാന ശീലം കൊണ്ടാണ് മൂന്ന് ബന്ധവും തകര്‍ന്നത് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞാന്‍ മദ്യപിക്കുകയേ ചെയ്യാത്ത ആളാണ്, ഒരു സത്യാവസ്ഥയും അറിയാതെയാണ് സോഷ്യല്‍ മീഡിയ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് കമന്റുകള്‍ ഇടുന്നത്. വിവാഹ ബന്ധം തകരാന്‍ പണവും ഒരിക്കലും കാരണമായിട്ടില്ല.
ഒട്ടും കാശില്ലാത്ത, വളരെ സിംപിളായിട്ടുള്ളവരെയാണ് ഞാന്‍ വിവാഹം ചെയ്തത്. നല്ല മനുഷ്യരാണെന്നും, കഴിവുള്ളവരാണെന്നും ഞാന്‍ കരുതി. എന്തെങ്കിലും നേട്ടത്തിന് വേണ്ടിയോ പണത്തിന് വേണ്ടിയോ അല്ല ഞാന്‍ വിവാഹം ചെയ്തത്. എന്റെ കരിയര്‍ ബില്‍ഡ് ചെയ്യാനോ, എനിക്ക് പണത്തിനോ, അല്ലെങ്കില്‍ എനിക്കൊരു ബിസിനസ് കെട്ടിപ്പടുത്താനോ ഞാന്‍ വിവാഹത്തിലൂടെ ആഗ്രഹിച്ചിട്ടില്ല. അതെന്റെ ജീവിത രീതിയല്ല, എനിക്കുള്ളതെല്ലാം ഞാന്‍ നേടിയെടുത്തതാണ്.
ഞാന്‍ തിയേറ്റര്‍ ചെയ്തു, ടിവി ഹോസ്റ്റായി, ഡാന്‍സ് ചെയ്തു, അഭിനേത്രിയായി.. അന്നത്തെ എല്ലാ മികച്ച ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തു, 27 തവണ മികച്ച നടിയ്ക്കുള്ള വിവിധ പുരസ്‌കാരങ്ങള്‍ നേടി. ഞാനെന്റെ നേട്ടത്തെ കുറിച്ച് പറയുകയല്ല, പക്ഷേ ഞാന്‍ എന്റെ കഥ പറഞ്ഞില്ലെങ്കില്‍ സോഷ്യല്‍ മീഡിയ എന്നെ തരംതാഴ്ത്താന്‍ ശ്രമിക്കും. എന്റെ സത്യം ഞാന്‍ പറഞ്ഞില്ലെങ്കില്‍, ജനങ്ങള്‍ അവരുടെ കഥകള്‍ മെനയും, നിങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തും എന്ന തിരിച്ചറിവിലേക്ക് ഞാനെത്തുകയായിരുന്നു - നീലിമ പറഞ്ഞു





English (US) ·