മെസ്സി നയിക്കും, ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു; പൗലോ ഡിബാല ഇല്ല

3 days ago 6

ഓൺലൈൻ ഡെസ്‌ക്

Published: May 29, 2026 07:16 AM IST Updated: May 29, 2026 07:50 AM IST

1 minute Read

ലയണൽ മെസ്സി  (Photo by Luis ROBAYO / AFP)
ലയണൽ മെസ്സി (Photo by Luis ROBAYO / AFP)

ബ്യൂനസ് ഐറിസ് ∙ കാൽപ്പന്തുകളിയുടെ ‘മിശിഹ’ ഒരിക്കൽ കൂടി വരുന്നു, ലോകം കീഴടക്കാൻ. ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീമിനെ ലയണല്‍ മെസ്സി നയിക്കും. ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള സമയപരിധിയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോണി ടീമിനെ പ്രഖ്യാപിച്ചത്. 2022ല്‍ ജയിച്ച ടീമിലെ 17 പേരെ ടീമില്‍ ഉള്‍പ്പെടുത്തി.

ഖത്തർ ലോകകപ്പിൽ ടൂർണമെന്റിന്റെ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാർട്ടിനെസും പ്രതിരോധക്കാരായ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയെയും ടീമിലുണ്ട്. ഇവരെ കൂടാതെ അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അര്‍ജന്‍റീനന്‍ ടീമില്‍ ഉള്‍പ്പെട്ട ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍. പൗലോ ഡിബാല, മാർകസ് അക്യൂന എന്നിവരെ ഒഴിവാക്കി. 2024ലെ കോപ്പ അമേരിക്കയ്ക്ക് പിന്നാലെ വിരമിച്ച ഏയ്ഞ്ചൽ ഡി മരിയയും ടീമിലില്ല.

തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് മെസ്സി ഇറങ്ങുന്നത്. 26 മത്സരങ്ങള്‍ കളിച്ച മെസ്സിയുടെ പേരിലാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ്. മെസ്സിയെ കൂടാതെ ആറു ലോകകപ്പ് കളിച്ച ഏകതാരം പോർച്ചുഗൽ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. തിങ്കളാഴ്ച മേജര്‍ സോക്കര്‍ ലീഗിലെ മത്സരത്തിനിടെ ഇന്റർ മയാമിക്കായി കളിച്ച െമസ്സിയെ മത്സരത്തിനിടെ പിൻവലിച്ചിരുന്നു. ഇതോടെ മെസ്സിക്ക് പരുക്കേറ്റതായി ആശങ്ക ഉയർന്നിരുന്നു. എന്നാൽ താരത്തിന് പരുക്കുകളൊന്നുമില്ലെന്നും പേശി വലിവു കാരണമാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും ക്ലബ് വ്യക്തമാക്കി.

ജൂൺ 11 മുതൽ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ്. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയയ്‌ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

അര്‍ജന്‍റീനന്‍ ടീം

ഗോള്‍‍ കീപ്പര്‍:

ഹുവാൻ മുസ്സോ, ജെറോണിമോ റുള്ളി, എമിലിയാനോ മാർട്ടിനെസ്

പ്രതിരോധനിര: ലിയോനാർഡോ ബലേർഡി, നിക്കോളാസ് താഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയേൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫകുണ്ടോ മെദിന, നഹുവൽ മോളിന.

മധ്യനിര: ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ, വലന്റീൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസെക്വൽ പാലാസിയോസ്, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്.

മുന്നേറ്റനിര: യൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നിക്കോ പാസ്, ഹൊസെ മാനുവൽ ലോപ്പസ്, ലൗട്ടാരോ മാർട്ടിനെസ്.

English Summary:

Lionel Messi is acceptable to pb the 26-member Argentina squad for the FIFA World Cup 2026. Coach Lionel Scaloni announced the squad aft overmuch suspense, including 17 players from the 2022 winning squad.

Read Entire Article