Published: July 14, 2026 05:22 PM IST Updated: July 14, 2026 06:42 PM IST
1 minute Read
അറ്റ്‌ലാന്റ∙ ലയണൽ മെസ്സി പിന്നിലേക്ക് ഇറങ്ങിക്കളിക്കാത്തത് സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിന് മുതലാക്കാനാകുമെന്ന് ഇതിഹാസ ഫുട്ബോൾ താരം വെയ്ൻ റൂണി. അതേസമയം ഫൈനൽ തേഡിൽ മെസ്സി അസാമാന്യ മികവാണ് പുലർത്തുന്നതെന്നും മുൻ ഇംഗ്ലണ്ട് താരം ചൂണ്ടിക്കാട്ടി. അർജന്റീന – ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം നടക്കാനിരിക്കെ ബിബിസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലണ്ട് താരമായ റൂണി.
What you should work next
‘‘അദ്ദേഹം പിന്നോട്ട് ഓടുന്നില്ല, പക്ഷേ ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ അദ്ദേഹത്തിന് വലിയ നിമിഷങ്ങളുണ്ട്. കളിക്ക് ഗുണനിലവാരവുമുണ്ട്. മെസ്സിയുടെ മികവ് തീരുമാനമെടുക്കുന്നതിലാണ്. കളിയുടെ നിർണായക ഘട്ടങ്ങളിൽ അദ്ദേഹമെടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മെസ്സിയെ മാർക്ക് ചെയ്യാൻ ഏകാഗ്രതയും ആശയവിനിമയവും അത്യാവശ്യമാണ്. സാധാരണയായി നമ്മൾ എടുക്കാത്ത പൊസിസഷുനകൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സഹതാരങ്ങളുമായി ആശയവിനിമയം നടത്തണം.’– വെയ്ൻ റൂണി പറഞ്ഞു.
‘ഇംഗ്ലണ്ടിന്റെ ടീമിൽ സാങ്കേതികമായി കൂടുതൽ പ്രാവീണ്യമുള്ള കളിക്കാരുണ്ട്. ജൂഡ് ബെല്ലിങ്ഹാം മികച്ച ഫോമിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ടിന് അർജന്റീനയെ കളിക്കളത്തിൽ അട്ടിമറിക്കാൻ കഴിയും.’’– റൂണി പറഞ്ഞു.
What you should work next
അതേസമയം, കൃത്യ സമയത്ത് കളി തിരിക്കാൻ കഴിവുള്ള മെസ്സിയെ ശ്രദ്ധിക്കണമെന്നാണ് റൂണിയുടെ സഹതാരമായിരുന്ന മൈക്ക റിച്ചാർഡ്സ് ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകിയത്. ‘ഇംഗ്ലണ്ടിന് അർജന്റീനയെ മറികടക്കാൻ കഴിയും. അവർക്ക് മെസ്സി എന്ന പ്രതിഭ മാത്രമേയുള്ളൂ. ബാക്കിയുള്ളവരെല്ലാം അവനുവേണ്ടി കളിക്കുന്നു. എല്ലാവർക്കും ആകാംക്ഷയുണർത്തുന്ന മത്സരമായിരിക്കുമിത്.
മെസ്സി പിന്നോട്ട് ഓടാത്തതുകൊണ്ട് അദ്ദേഹത്തെ മാർക്ക് ചെയ്യുന്നത് അസാധ്യമാണ്. ചെറിയ ഇടങ്ങളിലേക്കാണ് മെസ്സി പോകുന്നത്. ശരിയായ സമയത്ത് അദ്ദേഹം സ്വിച്ച് ഓൺ ചെയ്യും, അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മെസ്സിക്ക് വ്യക്തിത്വവും പ്രഭാവലയവുമുണ്ട്. ഏതൊരു ഫുട്‌ബോളറെക്കാളും മികച്ച പ്രഭാവലയം മെസ്സിക്കുണ്ട്. മെസ്സിയുടെ ആ പ്രഭാവലയം അടുത്ത ലെവലിലേക്ക് എത്തും. അത് രസകരമായിരിക്കും.’– റിച്ചാർഡ്‌സ് കൂട്ടിച്ചേർത്തു.
English Summary:





English (US) ·