മൈക്കല്‍ കാരിക്ക് പുറത്ത്, മൗറീഷ്യോ പൊച്ചെറ്റിനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായേക്കും

1 week ago 3

മനോരമ ലേഖകൻ

Published: November 13, 2026 02:36 PM IST

1 minute Read

മൗറീഷ്യോ
മൗറീഷ്യോ

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കത്തെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിനെ ക്ലബ് പുറത്താക്കി. പുതിയ പരിശീലകനായി യുഎസ് ദേശീയ ടീം കോച്ച് മൗറീഷ്യോ പൊച്ചെറ്റിനോ പരിഗണനയിൽ.

ആറുമാസം മുമ്പാണ് ക്ലബ്ബിന്റെ മുൻ ഇതിഹാസതാരംകൂടിയായ കാരിക്കിനെ 2 വർഷ കരാറിൽ പരിശീലനച്ചുമതല ഏൽപിച്ചത്. എന്നാൽ, ഞായറാഴ്ച ആസ്റ്റൺ വില്ലയുമായുള്ള മത്സരം 4-4 സമനിലയായതോടെ യുണൈറ്റഡ് തരംതാഴ്ത്തൽ മേഖലയിലേക്ക് (18–ാം സ്ഥാനം) താഴ്ന്നു. ഈ സീസണിൽ ഇതുവരെ ഒരു കളിയിൽ മാത്രമാണ് ടീം ജയിച്ചത്. 10 മത്സരങ്ങളിൽ 8 പോയിന്റ് എന്ന ഈ അവസ്ഥ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചരിത്രത്തില്‍ കഴിഞ്ഞ 40 വർഷത്തിനിടയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണ്.

യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായ സർ അലക്സ് ഫെർഗൂസൻ വിരമിച്ചതിനു ശേഷം 13 വർഷങ്ങൾക്കിടെ നിയമിതനായ ഏഴാമത്തെ പരിശീലകനായിരുന്നു മൈക്കൽ കാരിക്ക്. എട്ടാമത്തെ പുതിയ പരിശീലകനായി അർജന്റീനക്കാരൻ മൗറീഷ്യോ പോച്ചെറ്റിനോ വന്നേക്കുമെന്നാണ് ശക്തമായ സൂചനകൾ. പ്രിമിയർ ലീഗിൽ സതാംപ്ടൻ, ടോട്ടനം, ചെൽസി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള പൊച്ചെറ്റിനോയുടെ ലീഗ് അനുഭവപരിചയം തുണയാകുമെന്നാണ് കണക്കുകൂട്ടൽ.

English Summary:

Manchester United quality highlights the sacking of manager Michael Carrick pursuing the club's worst commencement successful the English Premier League successful 40 years. Mauricio Pochettino is presently nether information arsenic the caller manager to rescue the squad from the relegation zone.

Read Entire Article