ഒറ്റ നോട്ടത്തില്‍ ഒരു ഫീല്‍ഗുഡ് ഫിലിം ആണ് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഇത് കാണുമ്പോള്‍ എന്തോ ഒരാശ്വാസവും, മനസ്സിന് കുളിര്‍മയും തോന്നുന്നു എന്നാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
പോസ്റ്റര്‍ ഒന്ന് ഡികോഡ് ചെയ്തു നോക്കിയാലോ?
മോഹന്‍ലാലും രണ്ട് പെണ്‍കുട്ടികളും കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ഒരു ഹൈവേയ്ക്ക് അഭിമുഖമായി പുറംതിരിഞ്ഞിരിക്കുന്ന രീതിയിലാണ് പോസ്റ്ററിലുള്ളത്. കടലും തിരമാലകളും ഒരു റോഡും അതിലൂടെ പോകുന്ന വാഹനങ്ങളും പശ്ചാത്തലത്തില്‍ കാണാം. മോഹന്‍ലാലിന്റെ പുറകിലിരുന്ന് ഒരു പെണ്‍കുട്ടി പേപ്പര്‍ കൊണ്ട് വിവിധ രൂപങ്ങള്‍ ഉണ്ടാക്കുന്നതും, ചുറ്റും പല നിറത്തിലുള്ള അത്തരം പേപ്പര്‍ രൂപങ്ങള്‍ വെച്ചിരിക്കുന്നതും കാണാം. ഇത് കുട്ടിക്കാലത്തെ ഓര്‍മ്മകളെയോ ക്രിയാത്മകതയെയോ സൂചിപ്പിക്കാം. മാഹന്‍ലാലും വലതുവശത്തിരിക്കുന്ന പെണ്‍കുട്ടിയും പരസ്പരം കൈകള്‍ ഉയര്‍ത്തി സ്‌നേഹത്തിന്റെ സിംപല്‍ കാണിക്കുന്നു.മൊത്തത്തില്‍ മോഹന്‍ലാലും ഈ രണ്ട് പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാവാം സിനിമ. ഒരുപക്ഷേ അച്ഛനും മക്കളുമാവാം, അല്ലെങ്കില്‍ അച്ഛന് തുല്യമായ മറ്റേതെങ്കിലും ബന്ധമാവാം. എന്നിരുന്നാലും പ്രകൃതിയോടടുത്തു നില്‍ക്കുന്ന ഫീല്‍ ഗുഡ് ചിത്രം തന്നെ എന്ന് ഉറപ്പിക്കാം. അനൂപ് സത്യന്റെ മുന്‍ ചിത്രമായ, വരനെ ആവശ്യമുണ്ട് എന്ന സിനിമയും ഒരു ഫീല്‍ ഗുഡ് ആയിരുന്നു. അതുപോലെ തന്നെ ഒരു ഫീല്‍-ഗുഡ് ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും ഈ ചിത്രമെന്നാണ് പോസ്റ്ററിന്റെ ശാന്തമായ നിറക്കൂട്ടുകളും പശ്ചാത്തലവും നല്‍കുന്ന സൂചന.
അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരും (ആശിര്‍വാദ് സിനിമാസ്) ബിനു ജോര്‍ജ് അലക്‌സാണ്ടറും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് സംഗീതവും, ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി ആരൊക്കെ എത്തും എന്നത് വ്യക്തമല്ല. ഈ രണ്ട് കുട്ടികളുടെ വേഷം ആര് ചെയ്യും എന്നറിയാനാണ് പ്രേക്ഷകര്‍ ഇനി ആവേശത്തോടെ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ സത്യന്‍അന്തിക്കാട് ടൊവിനോ തോമസ്, മുകേഷ്, സംഗീത് പ്രതാപ്, ആശിഷ് ആന്റണി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരും പങ്കെടുത്തിരുന്നു. ഇവരില്‍ ആരൊക്കെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട് എന്നതും ഇപ്പോള്‍ ആരാധകരുടെ കൗതുകങ്ങളിലൊന്നാണ്.




English (US) ·