മ്യൂച്വല്‍ ഫണ്ട്: ജിയോ-ബ്ലാക്ക്‌റോക്ക് ടീമിന് സെബിയുടെ അംഗീകാരം

7 months ago 12

27 May 2025, 02:18 PM IST

rupee

Image:Freepik

ജിയോ ഫിനാഷ്യല്‍ സര്‍വീസസും ബ്ലാക്ക്‌റോക്കും ചേര്‍ന്നുള്ള സംരംഭത്തിന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരം ലഭിച്ചു. സിദ് സ്വാമിനാഥനെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി നിയമിച്ചിട്ടുണ്ട്.

2023 ജൂലായിലാണ് ഇരു കമ്പനികളും ചേര്‍ന്ന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോ ബ്ലാക്ക്‌റോക്ക് ട്രസ്റ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഇതിനായി രൂപീകരിച്ചിരുന്നു.

അസറ്റ് മാനേജുമെന്റ് മേഖലയില്‍ 20 വര്‍ഷത്തിലേറെ പരിചയം സ്വാമിനാഥനുണ്ട്. നേരത്തെ അദ്ദേഹം ബ്ലാക്ക്‌റോക്കിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡെക്‌സ് ഇക്വിറ്റി വിഭാഗം തലവനായിരുന്നു. 1.25 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ഫണ്ടുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ബ്ലാക്ക്‌റോക്കില്‍ യൂറോപ്പിലെ ഫിക്‌സ്ഡ് ഇന്‍കം പോര്‍ട്‌ഫോളിയോ മാനേജുമെന്റ് വിഭാഗത്തിന്റെ തലവനുമായിരുന്നു.

Content Highlights: SEBI Approves Jio BlackRock's Mutual Fund Venture: A New Player Enters the Indian Market

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article