യുഎഫ്സി മുൻ ചാംപ്യനെ ഹോട്ടല്‍ ലോബിയിൽ വളഞ്ഞിട്ട് തല്ലി, ചോരയൊലിപ്പിച്ച് മെറാബ് ദ്വലിഷ്‌വിലി- വിഡിയോ

1 week ago 4

ഓൺലൈൻ ഡെസ്ക്

Published: November 12, 2026 02:31 PM IST

1 minute Read

 Instagram@Merab Dvalishvili
മെറാബിനെ ഹോട്ടൽ ലോബിയിൽവച്ച് ആക്രമിക്കുന്നു. മെറാബ് (Photo: Instagram@Merab Dvalishvili

അബുദബി∙ റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ മത്സരങ്ങൾക്കായി യുഎഇയിലെത്തിയ യുഎഫ്സി മുൻ ചാംപ്യൻ മെറാബ് ദ്വലിഷ്‌വിലിയ്ക്കെതിരെ ഹോട്ടൽ ലോബിയിൽവച്ച് ആക്രമണം. പ്രഫഷനല്‍‍ ഫൈറ്റേഴ്സ് ലീഗ് താരം ഉസ്മാൻ നുർമഗോംദോവും സംഘവുമാണ് ഹോട്ടൽ ലോബിയില്‍ നിൽക്കുകയായിരുന്ന താരത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. നുർമഗോംദോവ് പിന്നിൽനിന്ന് ദ്വാലിഷ്‍വില്ലിയെ ആക്രമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ദ്വാലിഷ്‍വില്ലിക്കൊപ്പമുണ്ടായിരുന്ന ജോര്‍ജിയൻ താരം ഇലരിയ തോപുരിയക്കും പരുക്കുണ്ട്.

What you should work next

ചോരയൊലിപ്പിച്ചുകൊണ്ട് ദ്വാലിഷ്‍വില്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദൃശ്യങ്ങൾ വൈറലാണ്. ‘‘ഞങ്ങൾ അബുദാബിയിലെത്തിയപ്പോൾ ഉസ്മാൻ നുർമഗോംദോവും അയാളുടെ സുഹൃത്തുക്കളും പാമ്പുകളെപ്പോലെ ഞങ്ങളെ പിന്നിൽനിന്ന് ആക്രമിച്ചു. നിങ്ങൾ എവിടത്തെ പോരാളികളാണ്? നിങ്ങൾക്ക് സംസാരിക്കണമെങ്കിലും പോരാടണമെങ്കിലും അതു ശരിയായ രീതിയിലായിരിക്കണം.’’

‘‘12 മുതല്‍ 15 വരെ ആളുകൾ ചേർന്നാണു ഞങ്ങള്‍ രണ്ടു പേരെ ആക്രമിച്ചത്. നിങ്ങൾ ശരിക്കും ഭീരുക്കളാണ്. പരുക്കേറ്റ് രക്തം വന്നിട്ടും ഞങ്ങൾ പോരാടി. കാരണം ഞങ്ങള്‍ പോരാളികളാണ്. ഇത് നിങ്ങളുടെ വ്യക്തിത്വമാണു കാണിക്കുന്നത്. അവർ ഞങ്ങൾക്കു വേണ്ടി പതിയിരുന്ന ശേഷം പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.’’– മെറാബ് ആരോപിച്ചു.

English Summary:

Usman Nurmagomedov ambushed and bloodied Merab Dvalishvili successful Abu Dhabi, sparking a edifice lobby brawl involving aggregate attackers

Read Entire Article