Published: November 06, 2026 03:06 PM IST
1 minute Read
ധാക്ക ∙ സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ രണ്ടാം നിര ടീമുമായി ഇറങ്ങി പാക്കിസ്ഥാനെതിരെ ജയം സ്വന്തമാക്കി ഇന്ത്യ. അയൽപോരിൽ 3–2നാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ജയം സ്വന്തമാക്കിയത്. സുഹൈൽ അഹമ്മദ് ഭട്ട് ഡബിൾ നേടിയപ്പോൾ (13, 19 മിനിറ്റുകൾ), മങ്ക്‌ലെൻതങ്ക് കിപ്ജന്നും (31) ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. നജീബ് ഉല്ല (90+1), ആലംഗീർ ഖാസി (90+4) എന്നിവരുടെ വകയായിരുന്നു പാക്കിസ്ഥാന്റെ ഗോളുകൾ. ഫിഫയുടെ രാജ്യാന്തര സൗഹൃദ മത്സരവും ഐഎസ്എൽ ഫുട്ബോളും നടക്കുന്നതിനാലാണ്, ദേശീയ അണ്ടർ 23 ടീം പരിശീലകനായ നൗഷാദ് മൂസയുടെ കീഴിൽ, ഇന്ത്യ രണ്ടാം നിര ടീമിനെ ഇറക്കിയത്.
English Summary:






English (US) ·