രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു: ഇതിഹാസ താരത്തിന്റെ മകളുടെ തുറന്നുപറച്ചിൽ, രജത് പാട്ടിദാറിനെ ഇന്ത്യൻ ക്യാപ്റ്റനാക്കാൻ മുറവിളി

3 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: May 29, 2026 07:40 AM IST Updated: May 29, 2026 09:02 AM IST

1 minute Read

ഷെറിലിൻ ഗ്വരേരോ (Instagram/sherilyn_guerrerooo/), രജത് പാട്ടിദാർ (PTI Photo/Atul Yadav)
ഷെറിലിൻ ഗ്വരേരോ (Instagram/sherilyn_guerrerooo/), രജത് പാട്ടിദാർ (PTI Photo/Atul Yadav)

ഐപിഎൽ എലിമിനേറ്ററിലെ തകർപ്പൻ പ്രകടനത്തോടെ വൈഭവ് സൂര്യവംശി വീണ്ടും ‘ട്രെൻഡിങ്’ താരമായി. വൈഭവിനെ പുകഴ്ത്തി ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇടയ്ക്ക് ‘അപ്രത്യക്ഷ’മായതും വീണ്ടും ‘പ്രത്യക്ഷ’മായതും സൈബർലോകത്ത് ചർച്ചയായി. ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം എഡ്ഡി ഗ്വരേരോയുടെ മകൾ ഷെറിലിൻ ഗ്വരേരോയുടെ തുറന്നുപറച്ചിൽ, ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിനെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാക്കാനുള്ള മുറവിളി എന്നിവയാണ് മറ്റു പ്രധാന വാർത്തകൾ.

∙ ബേബി ബോസ്ഐപിഎൽ എലിമിനേറ്റർ റൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിസ്മയ ബാറ്റിങ് കാഴ്ചവച്ച രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ ഇന്നിങ്സുകളിൽ ഒന്നുമായാണ് വൈഭവ് (29 പന്തിൽ 97) മത്സരത്തിൽ നിറഞ്ഞാടിയത്. Read Full Article

∙ ‘സിഗ്നൽ’ തുടർന്ന് ഹാർദിക്ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷ’മായത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ബുധനാഴ്ച വൈകിട്ടു മുതൽ ഹാർദിക്കിന്റെ ഇൻസ്റ്റ പേജിൽ കയറുമ്പോൾ ‘ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല. നിങ്ങൾ ഫോളോ ചെയ്യുന്ന ലിങ്ക് തകർന്നതാകാം, അല്ലെങ്കിൽ പേജ് നീക്കം ചെയ്തിരിക്കാം. ഇൻസ്റ്റഗ്രാമിലേക്ക് തിരികെ പോകുക’ എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ അക്കൗണ്ട് തിരിച്ചെത്തി. Read Full Article

ഹാർദിക് പാണ്ഡ്യ  (PTI Photo/Kunal Patil) , വൈഭവ് സൂര്യവംശി Photo by Punit PARANJPE / AFP)

ഹാർദിക് പാണ്ഡ്യ (PTI Photo/Kunal Patil) , വൈഭവ് സൂര്യവംശി Photo by Punit PARANJPE / AFP)

∙ വൈഭവിന്റെ ആസ്തിഐപിഎലിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ബാറ്റിങ്ങുമായി വീണ്ടുമൊരു അവിസ്മരണീയ പ്രകടനം പുറത്തെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈഭവ് തന്നെയാണ് ചർച്ചാവിഷയം. ഇക്കൂട്ടത്തിൽ പതിനഞ്ചുകാരന്റെ ആസ്തി എത്രയാണെന്നും ചർച്ച ഉയർന്നു. 2025 ഐപിഎൽ സീസണു മുന്നോടിയായി 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയത്. Read Full Article

∙ തുറന്നുപറഞ്ഞ് ഷെറിലിൻകഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ നേരിടന്ന മാനസിക സമ്മർദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ലോകത്തെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിൽ ഒരാളും ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫേമറുമായ എഡ്ഡി ഗ്വരേരോയുടെ മകൾ ഷെറിലിൻ ഗ്വരേരോ. താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതിനു ശേഷം മാനസികമായി വളരെയധികം ബുദ്ധിമുട്ടിയെന്നും ആ കാലയളവിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയെന്നും ഷെറിലിൻ ഗ്വരേരോ പറഞ്ഞു. Read Full Article

∙ ‘പാട്ടിദാർ നയിക്കണം’ഒരിക്കൽ പോലും ചർച്ചകളിൽ ഉയർന്നിട്ടില്ലാത്ത, ഇന്ത്യയുടെ ട്വന്റി20 ടീമിൽ അരങ്ങേറിയിട്ടു പോലുമില്ലാതെ ഒരു താരത്തെ ക്യാപ്റ്റനാക്കണമെന്ന മുറവിളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മറ്റാരുമല്ല, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാർ. ആർസിബിയെ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎൽ ഫൈനലിലെത്തിച്ചതിനു പിന്നാലെയാണ് രജത് പാട്ടിദാറിന്റെ ക്യാപ്റ്റൻസിനെ പുകഴ്ത്തി പോസ്റ്റുകൾ നിറഞ്ഞതും താരത്തെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയർന്നതും. Read Full Article

English Summary:

Vaibhav Sooryavanshi is trending again aft his stellar show successful the IPL Eliminator, earning praise from Chris Gayle. Meanwhile, Hardik Pandya's Instagram relationship concisely disappearing and reappearing sparked discussions online.

Read Entire Article