ഒരു വര്‍ഷവും ഒന്‍പത് മാസവുമായി താന്‍ വലിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്ന് ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ മേനോന്‍ ത്‌ന്നെയാണ് പറയുന്നത്. ആ ബ്രേക്കിന്റെ സമയത്ത് സ്പാനിഷ് ഭാഷ പഠിക്കുകയായിരുന്നുവത്രെ നടി. വിവിധ ഭാഷകള്‍ പഠിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്പാനിഷും സൗത്ത് ഇന്ത്യന്‍ ഭാഷകളുമടക്കം ആറ് ഭാഷകള്‍ അറിയാം എന്ന് നിത്യ പറയുന്നു.
ഒരൊറ്റ ഫോൺ കോളിൽ മാറിമറിയുന്ന പ്രണയം; മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന ‘ഹലോ ഡിയർ’ ജനുവരിയിൽ തിയേറ്ററുകളിലേക്ക്
എന്തിനാണ് ബ്രേക്ക് എടുത്തത് എന്നായിരുന്നു ഉടനെ വന്ന ഗോപിനാഥിന്റെ ചോദ്യം. എനിക്കത് ആവശ്യമായിരുന്നു. മെഷിന്‍ പോലെ ജോലി ചെയ്യാന്‍ എനിക്ക് കഴിയില്ല. ഒരു പ്ലാസ്റ്റിക് പൂവും ഒറിജിനല്‍ പൂവും നല്‍കുന്ന വ്യത്യാസമുണ്ട്. പ്ലാസ്റ്റിക് പൂവിനെ പോലെ കാഴ്ചയില്‍ മാത്രം ഭംഗി നല്‍കി, വെറുതേ കുറേ കാഥാപാത്രങ്ങള്‍ ചെയ്തു പോകാന്‍ എനിക്ക് കഴിയില്ല. എന്നെ സംബന്ധിച്ച് ഒരു റീച്ചാര്‍ജിങ് പോലെയാണ്.
അഭിനയം എനിക്ക് സൂപ്പര്‍ഫീഷ്യലായി വരുന്ന ഒന്നല്ല. ചെയ്യണം എന്ന് പറഞ്ഞാല്‍, ആ സെക്കന്റില്‍ എനിക്ക് വരില്ല, അത് ഉള്ളില്‍ നിന്ന് വരണം. ഒരു മനുഷ്യന്‍ എന്ന നിലയില്‍ നമ്മളുടെ ബേസ്‌മെന്റ് എന്താണ് എന്ന് തിരിച്ചറിഞ്ഞ്, മനസ്സിലാക്കി ചെയ്യാന്‍ കഴിയണം. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ്, ജോലിക്കാരിയല്ല. എനിക്ക് ഈ ബ്രേക്ക് ആവശ്യമായിരുന്നു. ഞാന്‍ എന്നെ തന്നെ റീചാര്‍ജ് ചെയ്തില്ല എങ്കില്‍ എന്റെ ആരോഗ്യം നഷ്ടപ്പെടും. എനിക്ക് എന്റെ നൂറ് ശതമാനം കൊടുത്തുകൊണ്ട് അഭിനയിക്കാന്‍ കഴിയില്ല.
ഒരു കഥാപാത്രത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് ഫീല്‍ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, അതിന് പിന്നില്‍ ഞാന്‍ ഒരുപാട് ചെയ്യുന്നുണ്ട് എന്ന് നിത്യ മേനോന്‍ പറയുന്നു.
അതേ സമയം, ഒരു നായിക ഒന്നര - രണ്ട് വര്‍ഷം ബ്രേക്ക് എടുക്കുന്നത് കരിയറിനെ ബാധിക്കും എന്ന പേടിയുണ്ടായിട്ടില്ലേ എന്നായിരുന്നു ഗോപിനാഥിന്റെ അടുത്ത ചോദ്യം. ഇല്ല എനിക്ക് ആ പേടിയില്ല. ഞാന്‍ രണ്ട് വര്‍ഷത്തോളമായി ബ്രേക്കിലാണ് എന്ന് പറയുമ്പോള്‍ എന്റെ ഇന്റസ്ട്രിയിലെ സുഹൃത്തുക്കള്‍ പറയുന്നത്, നിനക്ക് മാത്രമേ അത് സാധിക്കൂ എന്നാണ്. കാരണം ഞാന്‍ എപ്പോഴും ബ്രേക്ക് എടുക്കുന്നത് ഒരു ഹിറ്റിന് ശേഷമാണ്. തിരിച്ചിത്തരമ്പലം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒന്‍പത് മാസത്തെ ബ്രേക്ക് എടുത്തു. ഇപ്പോള്‍ തലവന്‍ തലൈവി സിനിമയ്ക്ക് ശേഷമാണ് ഈ ബ്രേക്ക്, ഇതെനിക്ക് ആവശ്യമാണ്- നിത്യ മേനോന്‍ പറഞ്ഞു




English (US) ·