അബുദാബി ടി10 ലീഗിൽ എമിറേറ്റ്സ് ഈഗിൽസിനൊപ്പമാണ് ഹെറ്റ്മെയർ തകർത്തടിച്ച ത്. ആദ്യം ബാറ്റ് ചെയ്ത എമിറേറ്റ്സ് ഈഗിൽസിനായി കെയ്ൽ മെയേഴ്സും (7) അലക്സ് ഹെയ്ൽസുമാണ് (5) ഓപ്പണിങ്ങിൽ ഇറങ്ങിയത്. രണ്ട് പേർക്കും കാര്യമായ പ്രകടനം നടത്താനായില്ല. ഇതോടെ മൂന്നാം നമ്പറുകാരനായ ഷിംറോൻ ഹെറ്റ്മെയർ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽത്തന്നെ ക്രീസിലേക്കെത്തി.
അഭയാർഥികൾക്ക് അമേരിക്കയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു; ട്രംപിന്റെ പുതിയ നീക്കമെന്താകും?
പിന്നീട് ബൗളർമാരെ തല്ലിക്കരയിക്കുന്ന പ്രകടനമാണ് ഹെറ്റ്മെയർ കാഴ്ചവെച്ചത്. 39 പന്തിൽ 102 റൺസോടെയാണ് ഇടം കെെയൻ താരം ക്രീസിൽ തുടർന്നത്. ഒമ്പത് ഫോറും എട്ട് സിക്സുകളുമാണ് ഹെറ്റ്മെയർ പറത്തിയത്. 261.54 സ്ട്രെെക്ക് റേറ്റിലായിരുന്നു ഹെറ്റ്മെയറിന്റെ പ്രകടനം. ഡേവിഡ് വീസെ 10 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 25 റൺസോടെയും ക്രീസിൽ തുടർന്നു.
ഹെറ്റ്മെയറിന്റെ മികവിൽ എമിറേറ്റ്സ് ഈഗിൽസ് 10 ഓവറിൽ ഒരു വിക്കറ്റിന് 147 റൺസെടുത്തു. മറുപടിക്കിറങ്ങിയ യുണെെറ്റഡ് ടെെഗേഴ്സിന് ആറ് വിക്കറ്റിന് 107 റൺസെടുക്കാനെ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ഫഖർ സമാൻ 26 പന്തിൽ 45 റൺസെടുത്തു. മൂന്ന് വീതം സിക്സും ഫോറുമാണ് പാകിസ്താൻ താരം നേടിയെടുത്തത്.
ഷിംറോൻ ഹെറ്റ്മെയർ കിടിലൻ പ്രകടനത്തോടെ കസറിയത് എല്ലാ ഐപിഎൽ ടീമുകളും ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ലേലത്തിൽ വലിയ തുകയ്ക്ക് വിറ്റു പോകുന്ന താരമായി ഹെറ്റ്മെയർ മാറാൻ സാധ്യത കൂടുതലാണ്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കരുത്തുള്ള താരമാണ് ഹെറ്റ്മെയർ. ഇന്ത്യയിലെ സാഹചര്യത്തിൽ ഗംഭീര പ്രകടനം നടത്താനും താരത്തിന് കഴിവുണ്ട്.
അതുകൊണ്ടുതന്നെ ഹെറ്റ്മെയറിനെ പല ടീമുകളും സ്വന്തമാക്കാൻ ആഗ്രഹിച്ചേക്കും. ലഖ്നൗ സൂപ്പർ ജയ്ന്റ്സ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് എന്നിവർ ഹെറ്റ്മെയറിനായി സജീവമായി രംഗത്തെത്താൻ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം. അതിവേഗം റൺസുയർത്താൻ ശേഷിയുള്ള ഹെറ്റ്മെയർ ഗംഭീര ഫീൽഡർ കൂടിയാണെന്നതാണ് എടുത്തു പറയേണ്ടത്.
രാജസ്ഥാൻ റോയൽസിനൊപ്പം 2022 മുതൽ സജീവമായിട്ടുള്ള താരമാണ് ഹെറ്റ്മെയർ. എന്നാൽ അവസാന സീസണിൽ നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് താരത്തെ ഒഴിവാക്കാൻ രാജസ്ഥാൻ തീരുമാനിച്ചതെന്ന് പറയാം. ഇത്തവണത്തെ ലേലത്തിൽ വലിയ പ്രതിഫലത്തിലേക്കെത്താൻ സാധ്യതയുള്ള താരമാണ് ഹെറ്റ്മെയറെന്ന് തന്നെ വിലയിരുത്താം. എന്തായാലും വരുന്ന ഐപിഎൽ ലേലത്തിൽ കോടികൾ പ്രതിഫലം നേടാൻ സാധ്യതയുള്ള താരമാണ് ഹെറ്റ്മെയറെന്ന് നിസംശയം പറയാം.







English (US) ·