സമാന്ത റുത്ത് പ്രഭുവിൻറെ പ്രണയത്തെ കുറിച്ച് രാഹുൽഇന്റസ്ട്രിയില് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ നടന്ന വൈറല്‍ വിവാഹങ്ങളാണ് സമാന്ത റുത്ത് പ്രഭുവിന്റെയും രശ്മിക മന്ദാനയുടെയും. രണ്ട് പേരും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമാണ്. ഇരുവരുടെയും പ്രണയത്തെ കുറിച്ച് ലോകത്തിന് മുഴുവന്‍ അറിയാമായിരുന്നുവെങ്കിലും, രണ്ട് പേരും വിവാഹം വരെ അത് വളരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. എന്നാല്‍ രാഹുലിനെ സംബന്ധിച്ച് ഇതിനെ കുറിച്ച് നേരത്തെ അറിയാം. ആ പ്രണയ വിവാഹങ്ങളെ കുറിച്ച് പുരസ്‌കാര വേദിയില്‍ രാഹുല്‍ സംസാരിക്കുകയുണ്ടായി.
Also Read: ഏറ്റവും വേണ്ടപ്പെട്ടവര്‍ വേദനിപ്പിക്കുമ്പോള്‍ എന്താണ് മാനസികാവസ്ഥ, പ്രതികാരം തോന്നുമോ എന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടിരണ്ട് പേരും എന്റെ ഡാര്‍ലിങ്‌സ് ആണ്, നല്ല പെണ്‍കുട്ടികള്‍. നമുക്ക് ഇഷ്ടമുള്ളവരുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ നമുക്കും സന്തോഷമായിരിക്കുമല്ലോ. അവര്‍ രണ്ട് പേരുടെയും കാര്യത്തില്‍ ഞാനും ഭയങ്കര ഹാപ്പിയാണ്- എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ സംസാരിച്ചു തുടങ്ങുന്നത്.
രാജ് നിഡിനമോരുവിനെ എനിക്ക് കുറച്ച് കാലങ്ങളായിട്ട് അറിയാം. സാമും രാജും ചേര്‍ന്ന് അടുത്തിടെ രത് ഭ്രഹ്‌മ എന്ന പേരില്‍ ഒരു ഷോ ആരംഭിച്ചിട്ടുണ്ട്. അത് ചെയ്യുന്നതിന്റെ മുന്‍പ് എന്നോട് സാം രണ്ട് മൂന്ന് തവണ സംസാരിച്ചിരുന്നു. അങ്ങനെ ഒരു ദിവസം പോയപ്പോള്‍ രാജും അവിടെയുണ്ടായിരുന്നു. അന്ന് കണ്ടപ്പോഴേ എനിക്ക് എന്തോ ഒന്ന് നടക്കുന്നു എന്ന കാര്യം പിടികിട്ടിയിരുന്നു, പക്ഷേ ഞാന്‍ ചോദിച്ചില്ല. രാജിനെ കണ്ടപ്പോഴും സംസാരിച്ചപ്പോഴും നല്ല ആളാണ് എന്ന് തോന്നി. എന്നാലും സാം തന്നെ പറയട്ടെ എന്ന് കരുതി.
അവിടെ നിന്ന് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സാം തന്നെ എന്നോട് പറഞ്ഞു, അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു എനിക്ക് സംശയം തോന്നിയിരുന്നു. എന്ത് തന്നെയായാലും നീ ഹാപ്പിയല്ലേ, അദ്ദേഹം നല്ല മനുഷ്യനാണ് - എന്നാണ് ഞാന്‍ പറഞ്ഞത്
രശ്മിക മന്ദാനയെ എനിക്ക് ഗേള്‍ഫ്രണ്ടിന്റെ സെറ്റില്‍ വച്ചാണ് പരിചയം. ഇന്റസ്ട്രിയില്‍ പലര്‍ക്കും അറിയാവുന്നത് പോലെ വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം ഞാനും കേട്ടിരുന്നുവെങ്കിലും നേരിട്ട് സംസാരിച്ചിരുന്നില്ല. മറ്റൊരാളുടെ സ്വകാര്യതയില്‍ ഇടപെടുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. അങ്ങനെ ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്തോ ഒരു ടോപിക് വന്നപ്പോഴാണ് രശ്മിക തന്നെ ആ ബന്ധത്തെ കുറിച്ച് പറഞ്ഞത്. അവരുടെ ബന്ധം എല്ലാവര്‍ക്കും അറിയാം, എന്നാലും സ്വകാര്യം എന്ന നിലയില്‍ ആയിരുന്നല്ലോ. പക്ഷേ അതൊരു ബ്യൂട്ടിഫുള്‍ കപ്പിള്‍ ആണ്. മനോഹരമായി അവരുടെ വിവാഹം നടന്നു- രാഹുല്‍ പറയുന്നു






English (US) ·