16 September 2025, 08:52 PM IST

.
ന്യൂ ഡൽഹി: എൻ്റർപ്രണേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഇഎഐ) സംഘടിപ്പിച്ച ഭാരത് എൻ്റർപ്രണർഷിപ്പ് സമ്മിറ്റ് 2025 ന്യൂ ഡൽഹിയിലെ എൻ.ഡി.എം.സി. കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ഇന്ത്യയിലെ കാർഷിക, ഉൽപാദന മേഖലകളിലെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്'-ആയിരുന്നു ഈ വർഷത്തെ പ്രധാന ഊന്നൽ. സമ്മിറ്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ ഭാരത് എൻ്റർപ്രണേഴ്‌സ് പുരസ്‌കാരങ്ങളുടെ ഭാഗമായി എല്ലാ സംസ്ഥനങ്ങളിലെയും മികച്ച സംരംഭകരെ ആദരിച്ചു. കേരളത്തിൽ നിന്നും 'മേക്ക് യുവർ ഓൺ പെർഫ്യൂം (MYOP) അവാർഡിന് അർഹരായി. എം.വൈ.ഒ.പി-ക്ക് വേണ്ടി സഹസ്ഥാപകൻ നവീദ് വി വി പുരസ്കാരം സ്വീകരിച്ചു. പെർഫ്യൂം വ്യവസായ മേഖലയെ പുനർനിർമ്മിക്കുന്നതിൽ MYOP-യുടെ നിർണായക സംഭാവനയ്ക്കുള്ള അംഗീകാരമായി ഡൽഹി വ്യവസായ മന്ത്രി സർദാർ മഞ്ജീന്ദർ സിംഗ് സിർസ അവാർഡ് സമ്മാനിച്ചു.
Content Highlights: MYOP recognized for its publication to the perfume manufacture astatine the Bharat Entrepreneurship Summit
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·