രാത്രി ഉറക്കം വരാതെ ഇരുന്ന് കരയാന്‍ തുടങ്ങി, സ്ട്രസ്സും ഉറക്കക്കുറവും വണ്ണം കൂട്ടി; എന്താണ് ചെയ്തത് എന്ന് ഗ്രേസ് ആന്റണി

1 week ago 2
ഗ്രേസ് ആന്റണിയുടെ ബോഡി ട്രാന്‍സ്ഫര്‍ എല്ലാവരെയും ഞെട്ടിപ്പിച്ച ഒന്നായിരുന്നു. പലരും കുത്തിവെപ്പും മറ്റ് ട്രീറ്റ്‌മെന്റുകളും എടുത്ത് ശരീരഭാരം കുറയ്ക്കുമ്പോള്‍ ഗ്രേസ് ഒരു വര്‍ഷം കൃത്യമായി അത് ഫോളോ ചെയ്ത് കുറച്ചെടുക്കുകയായിരുന്നു. ലോകത്തിലെ എല്ലാ ഡയറ്റും ഫോളോ ചെയ്ത്, എല്ലാ വര്‍ക്കൗട്ടും ശ്രമിച്ചതിന് ശേഷമാണ് താന്‍ ഈ അവസ്ഥയിലേക്ക് എത്തിയത് എന്ന് ഗ്രേസ് പറയുന്നു. അശ്വതിയുടെ പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു നടി.

എന്റെ ട്രാന്‍സ്ഫര്‍മേഷന്‍ റീലുകള്‍ കണ്ടതിന് ശേഷം പലരും ചോദിക്കുന്ന ഒന്നാണ്, ചേച്ചീ പെട്ടന്ന് മെലിയാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന്. ഞാനൊരു ട്രെയിനര്‍ അല്ല, എന്റെ അനുഭവത്തില്‍ നിന്ന് മാത്രമേ എനിക്ക് എന്തെങ്കിലും പറയാനായി പറ്റൂ. ഒരു വര്‍ഷം എടുത്താണ് ഞാന്‍ ഈ മാറ്റം കൊണ്ടുവന്നത്. പെട്ടന്ന് സാധിക്കുന്ന ഒന്നല്ല. ഈസിയായിട്ട് ചെയ്യണം എന്ന് പറയുന്നത് അല്പം റിസ്‌ക്കുള്ള ഒന്നാണ്.

Samayam Malayalamജയറാമിന്റെ ഭ്രാന്തന്‍ ഐഡിയ; തായ്ലാഡില്‍ പിച്ച തെണ്ടി 286 രൂപ സമ്പാദിച്ചതിനെ കുറിച്ച് ഭാവനഒരു ട്രാന്‍സ്ഫര്‍മേഷന് നമ്മള്‍ ശ്രമിക്കുമ്പോള്‍ ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് നമ്മുടെ ഹെല്‍ത്ത് കണ്ടീഷനാണ്. മറ്റൊരാള്‍ക്ക് വര്‍ക്കായി എന്ന് പറയുന്ന സാധനം ഒരിക്കലും നമുക്ക് വര്‍ക്കാകണം എന്നില്ല. എനിക്ക് തൈറോയ്ഡ് കണ്ടീഷനുള്ള ആളാണ്. വിറ്റാമിന്‍ ഡി യുടെ കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെയുണ്ടായിരുന്നു. എല്ലാ വര്‍ക്കൗട്ടും, ഡയറ്റും ഞാന്‍ ഫോളോ ചെയ്തു നോക്കിയിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം, വണ്ണം കുറയുന്നുണ്ട്.. പക്ഷേ അത് കണ്‍സിസ്റ്റ് അല്ല. ആ കണ്‍സിസ്റ്റന്‍സി എനിക്ക് എങ്ങനെ നിലനിര്‍ത്താന്‍ പറ്റും എന്നാണ് ഞാന്‍ പിന്നീട് തിരഞ്ഞത്.

അങ്ങനെയാണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തിയത്. അദ്ദേഹത്തിന്റെ കറക്ടായിട്ടുള്ള ഗയിഡന്‍സ് കൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഉള്ള ഈ നിലയിലേക്ക് എത്തിയത്. ഡയറ്റും വര്‍ക്കൗട്ടും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങും ഒക്കെ ചെയ്താണ് വണ്ണം കുറച്ചത്. അതിനൊപ്പം ലൈഫ് സ്റ്റൈലും മാറ്റി. ഏറ്റവും പ്രധാനം ഉറക്കവും സ്ട്രസ്സും തന്നെയാണ്. രാത്രി ഒട്ടും ഉറക്കമില്ലാത്ത ആളായിരുന്നു ഞാന്‍. 9 മണിക്ക് കിടന്നാലും രണ്ടി മണിയൊക്കെ ആയാലേ എനിക്ക് ഉറക്കം വരും. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല, തിരിഞ്ഞും മറിഞ്ഞും കിടന്ന് 2 മണിയാവുമ്പോള്‍ ഉറങ്ങും. രാവിലെ നേരത്തെ ഉണരേണ്ട ദിവസം, ഉറക്കകുറവിന്റെ പേരില്‍ ഭയങ്കര ക്ഷീണമായിരിക്കും. ഉറക്കം വരാത്തതുകൊണ്ട് ഞാന്‍ രാത്രിയൊക്കെ ഇരുന്ന് കരയുമായിരുന്നു.

അമിതമായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നില്ല ഞാന്‍. ഒരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ എന്തിനാണ് ഇങ്ങനെ ഭക്ഷണമൊക്കെ കഴിക്കാതെ ജീവിക്കുന്നത് എന്നോര്‍ത്ത് കിട്ടിയതെല്ലാം കഴിക്കാന്‍ തുടങ്ങി. അങ്ങനെ മൊത്തത്തില്‍ തീര്‍ത്തും അണ്‍ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍ ആയിരുന്നു. ഡോക്ടറെ കണ്ട് സപ്ലിമെന്റ്‌സ് എടുക്കാന്‍ തുടങ്ങിയതോടെ സ്ട്രസ്സ് കുറഞ്ഞു, ഉറക്കം കറക്ടായി. അത് രണ്ടും നേരെയായപ്പോള്‍ തന്നെ എന്റെ തൈറോയ്ഡ് കണ്ടീഷനിലും മാറ്റം വന്നു. അതിനൊപ്പം ഡയറ്റും വര്‍ക്കൗട്ടും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങും. ഇതെല്ലാം തുടര്‍ന്ന് കൊണ്ടു പോകുകയാണ്. ഇതൊന്ന് കൈ വിടുന്ന സ്ഥലത്ത്, ഞാന്‍ വീണ്ടും പഴയത് പോലെയാവും- ഗ്രേസ് ആന്റണി പറഞ്ഞു.
Read Entire Article