.jpg?%24p=45ceae5&f=16x10&w=852&q=0.8)
പ്രതീകാത്മകം |ഫോട്ടോ:മാതൃഭൂമി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി വീണ്ടും നീട്ടുമോ? 2025-26 അസസ്‌മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍(ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 15ആണ്. സാങ്കേതിക തകരാറുളകളും എഐഎസ്, ഫോം 26 എ.എസ് എന്നിവയിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാല്‍ തിയതി നീട്ടി നല്‍കണമെന്നാണ് ആവശ്യം വ്യാപകമാണ്.
മൂലധന നേട്ടം, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, ലാഭവീതം എന്നിവയുമായി ബന്ധപ്പെട്ട് എഐഎസില്‍ കാര്യമായി പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഇതിനകം നികുതിദായകര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പുതുക്കിയ ഫോമുകള്‍ പുറത്തിറക്കാന്‍ വൈകിയതും നികുതി ദായകര്‍ക്ക് സമ്മര്‍മുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐടിആര്‍ ഒന്ന് ഒഴികെയുള്ള ഫോമുകള്‍ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് പുറത്തിറക്കിയത്. അതുകൊണ്ടുതന്ന അവസാന ദിവസത്തോട് അടുക്കുമ്പോള്‍ റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം കൂടുന്നത് പോര്‍ട്ടലില്‍ സാങ്കേതിക തകരാര്‍ ഉണ്ടാക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
പോര്‍ട്ടലില്‍ വ്യാപകമായി സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മുന്‍വര്‍ഷങ്ങളില്‍ തിയതി നീട്ടിനല്‍കാറുണ്ടായിരുന്നു. അതേസമയം, നിലവില്‍തന്നെ ഒരുതവണ തിയതി നീട്ടിയതിനാല്‍ ദീര്‍ഘകാലയളവ് വീണ്ടും അനുവദിക്കാന്‍ സാധ്യത കുറവാണ്. പരമാവധി ഒന്നോ രണ്ടോ ആഴ്ച ലഭിച്ചേക്കാം. സാധാരണയായി സമയപരിധിയുടെ അവസാന ആഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിക്കാറുള്ളത്.
ശമ്പളവരുമാനം മാത്രമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഐടിആര്‍ സമര്‍പ്പിക്കാം. ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, മൂലധന നേട്ട നികുതി ബാധകമായവര്‍ എന്നിവര്‍ക്കാണ് സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പാലിക്കാനുള്ളത്.
Content Highlights: Income Tax Return Deadline Approaching: Will Extension Be Granted?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·