റിയാൻ പരാഗിന് ധാർഷ്ട്യം, ക്യാപ്റ്റനായതുകൊണ്ടു മാത്രം ടീമിൽ തുടരുന്നു: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

1 day ago 1

ഓൺലൈൻ ഡെസ്ക്

Published: April 12, 2026 10:19 PM IST

1 minute Read

parag-jurel
റിയാൻ പരാഗ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

മുംബൈ∙ തുടര്‍ച്ചയായുള്ള വിജയങ്ങൾക്കിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സീസണിലെ നാലു മത്സരങ്ങളും ജയിച്ച രാജസ്ഥാൻ എട്ടു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തിൽ രാജസ്ഥാൻ ആറു വിക്കറ്റ് വിജയം നേടിയിരുന്നു. എന്നാൽ ഈ മത്സരത്തിൽ മൂന്നു റൺസ് മാത്രം സ്വന്തമാക്കിയാണ് ക്യാപ്റ്റൻ പരാഗ് പുറത്തായത്. അലസമായ ബാറ്റിങ് ശൈലിയാണ് ഐപിഎലില്‍ പരാഗ് പുറത്തെടുക്കുന്നതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

ക്യാപ്റ്റനായതുകൊണ്ടു മാത്രമാണ് പരാഗ് പ്ലേയിങ് ഇലവനില്‍ തുടരുന്നതെന്നും ശ്രീകാന്ത് വിമർശിച്ചു. ‘‘ ക്യാപ്റ്റൻസി ഉള്ളതുകൊണ്ടു മാത്രമാണ് പരാഗ് രാജസ്ഥാനിൽ കളിക്കുന്നത്. അലസമായി കളിച്ച് അദ്ദേഹം വിക്കറ്റ് കളയുകയാണ്. ഒരുപാട് സീസണുകളായി പരാഗ് രാജസ്ഥാനിലുണ്ട്. പക്ഷേ വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം തിളങ്ങിയത്. ധാർഷ്ട്യം കാരണമാണ് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം പുറത്തായത്. പരാഗ് കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഫോമിലേക്കു മടങ്ങിയെത്തണം.’’– ശ്രീകാന്ത് പ്രതികരിച്ചു.

‘‘ധ്രുവ് ജുറേൽ മൂന്നാം നമ്പരിൽ കളിക്കാനുള്ളത് രാജസ്ഥാൻ റോയൽസിന്റെ ഭാഗ്യമാണ്. അനായാസമായാണ് അദ്ദേഹം ബാറ്റു ചെയ്യുന്നത്, അതും വളരെ മികച്ച ഷോട്ടുകളാണു കളിക്കുന്നത്.’’– ശ്രീകാന്ത് വ്യക്തമാക്കി. ആർസിബിക്കെതിരെ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യ ക്യാച്ചെടുത്താണു പരാഗ് പുറത്താകുന്നത്. നാലു മത്സരങ്ങളിൽനിന്ന് 45 റൺസാണ് പരാഗ് ഇതുവരെ നേടിയിട്ടുള്ളത്. ഒരു വിക്കറ്റും താരം സ്വന്തമാക്കി. തിങ്കളാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

English Summary:

Riyan Parag's batting benignant has travel nether terrible disapproval from erstwhile Indian cricketer Kris Srikanth. Srikanth believes Parag is lone successful the playing eleven owed to his captaincy and needs to amusement much responsibility.

Read Entire Article