മറ്റൊരു വന്‍കിട ഐപിഒക്കായി വിപണിയില്‍ ഒരുക്കങ്ങള്‍ തകൃതി. ഓഗസ്റ്റ് 29ന് നടക്കാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി അത് പ്രഖ്യാപിച്ചേക്കുമെന്നാണ് വിപണിയിലെ അടക്കംപറച്ചില്‍.
റിലയന്‍സിന്റെ ഓരോ വാര്‍ഷിക പൊതുയോഗവും അപ്രതീക്ഷിത നീക്കങ്ങളാണ്. തന്ത്രപരമായ ബിസിനസ് പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും എജിഎമ്മിലൂടെ നടത്തി നിക്ഷേപകരെ ഞെട്ടിക്കുന്ന അംബാനി ഇത്തവണയും അതിന് മുതിരുമെന്നുതന്നെയാണ് കരുതുന്നത്.
ടെലികോം, റീട്ടെയില്‍ വിഭാഗങ്ങളുടെ ഐപിഒ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടത്തുമെന്ന് 2019ലെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളോട് അംബാനി പറഞ്ഞിരുന്നു. അതിനുശേഷം ഇതുവരെ അതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വന്നില്ല. അതുകൊണ്ടുതന്നെ ജിയോ ഐപിഒ പ്രഖ്യാപനം ആകാംഷയോടെ കാത്തിരിക്കുകയാണ് ഓഹരി ഉടമകള്‍.
വിപണി സാഹചര്യങ്ങള്‍ ജിയോയ്ക്ക് അനുകൂലമായതിനാല്‍ അത് നേട്ടമാക്കാന്‍ ഇത്തവണ തയ്യാറായേക്കും. വരുമാന വര്‍ധനവും മൂലധന ചെലവിലെ കുറവും ടെലികോം ബിസിനസിന് അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. താരിഫ് വര്‍ധനകൂടി വരുമ്പോള്‍ അടുത്ത രണ്ട് പാദത്തില്‍ മികച്ച നേട്ടമാകും കമ്പനിക്ക് ലഭിക്കുക. അടുത്തിടെ ജിയോ ചില എന്‍ട്രി ലെവല്‍ പ്രീ പെയ്ഡ് പ്ലാനുകള്‍ നിര്‍ത്തിയത് വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.
ഐപിഒക്കുശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വിപണിമൂല്യം ഉള്ള കമ്പനികള്‍ മൊത്തം ഓഹരിയുടെ 2.5 ശതമാനം മാത്രം വിപണിയിലിറക്കിയാല്‍ മതിയെന്ന സെബിയുടെ നിര്‍ദേശം നിര്‍ണായകമാകും. നിലവിലെ വ്യവസ്ഥ പ്രകാരം ഇത് അഞ്ച് ശതമാനമാണ്. സിറ്റി ഗ്രൂപ്പ് 10.4 ലക്ഷം കോടി (120 ബില്യണ്‍ ഡോളര്‍) രൂപ മൂല്യം കണക്കാക്കുന്ന ജിയോക്ക് ഈ നിയന്ത്രണമാറ്റം അനുകൂലമാകും.
അഞ്ച് ശതമാനം പബ്ലിക് ഓഫര്‍ എന്നത് ആറ് ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള ഓഹരി വില്പനയാണ്. ഇന്ത്യന്‍ വിപണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ വലുതാണത്. പ്രത്യേകിച്ചും ചെറുകിട നിക്ഷേപകര്‍ക്കായി 35 ശതമാനം നീക്കിവെയ്ക്കുന്നതിനാല്‍. അതേസമയം, ജിയോയുടെ 2.5 ശതമാനം പബ്ലിക് ഓഫര്‍ മൂന്ന് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വില്പനയ്ക്ക് സമാനമാണ്. ഐപിഒ സമയത്ത് ഓഹരി വിതരണത്തിലെ അധിക സമ്മര്‍ദം കുറയ്ക്കാന്‍ മാത്രമല്ല, റിലയന്‍സിന്റെ ഹോള്‍ഡിങ് കമ്പനി ഡിസ്‌കൗണ്ട് സംബന്ധിച്ച ആശങ്കകള്‍ പരിമിതപ്പെടുത്താനും അത് ഉപകരിക്കും.
അനുകൂലമായ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ എജിഎമ്മില്‍ വിപണി പ്രതീക്ഷിക്കുന്നുണ്ട്. 2025ല്‍ ഇതുവരെ റിലയന്‍സിന്റെ ഓഹരി വില 15ശതമാനം ഉയര്‍ന്നു. 1410 രൂപ നിലവാരത്തിലാണ് നിലവില്‍ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
Content Highlights: Market Awaits Jio IPO: Reliance AGM Poised for Major Announcements.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·